Don't Miss!
- Sports
കോലിക്കും ബാബറും ശേഷം അടുത്ത ഇതിഹാസം അവന്! ഇന്ത്യക്കാരനല്ല-ലത്തീഫ് പറയുന്നു
- News
ബജറ്റ് 2023: വമ്പന്‍ പ്രഖ്യാപനം; ആനുകൂല്യം ലക്ഷങ്ങള്‍ക്ക്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി
- Lifestyle
ശനി-ശുക്ര സംയോഗത്തില്‍ രാജയോഗം: ജോലി, വിവാഹം, കരിയര്‍ വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- Automobiles
ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
സുരേഷ് ഗോപിയുടെ മാസ്റ്റര്‍പീസ് ഡയലോഗ് ഗോകുല്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും, വീഡിയോ കാണൂ!
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ സുരേഷ് ഗോപിക്ക് പിന്നാലെയാണ് ഗോകുല്‍ സിനിമയിലേക്കെത്തിയത്. വിപിന്‍ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടി നായകനായെത്തിയ മാസ്റ്റര്‍പീസിലായിരുന്നു പിന്നീട് ഗോകുല്‍ അഭിനയിച്ചത്.
സൈജു എസ് എസ് സംവിധാനം ചെയ്യുന്ന ഇരയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഇരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങള്‍ വിവിധ കോളേജുകളില്‍ സന്ദര്‍ശനം നടത്തി വരികയാണ്. അതിനിടയിലാണ് വിദ്യാര്‍ഥികള്‍ ഗോകുലിനോട് അച്ഛന്റെ മാസ് ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടത്. യാതൊരു മടിയും കൂടാതെ താരപുത്രന് അച്ഛനെ അനുകരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ ആക്ഷന്‍
ആക്ഷന്റെ കാര്യത്തില്‍ പ്രത്യേക സ്റ്റൈല്‍ നിലനിര്‍ത്തിയാണ് സുരേഷ് ഗോപി എന്ന താരം മുന്നേറിയത്. പോലീസ് വേഷവും ചീറിപ്പായുന്ന ഡയലോഗുമായി നിരവധി തവണ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍
സുരേഷ് ഗോപി അഭിനയിച്ച സിനിമയിലെ കഥാപാത്രത്തെയും സംഭാഷണങ്ങളുമെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മാനറിസവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.

ഗോകുലിന്റെ സിനിമാപ്രവേശം
സുരേഷ് ഗോപിയുടെ പാത പിന്തുടര്ന്നാണ് ഗോകുല്‍ സുരേഷ് സിനിമയിലേക്ക് എത്തിയത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

പുതിയ സിനിമ
എസ് എസ് സൈജു സംവിധാനം ചെയ്യുന്ന ഇരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്, മിയ, നിരഞ്ജന അനൂപ്, ലെന, ശങ്കര്‍ രാമകൃഷ്ണന് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അച്ഛന്രെ ഡയലോഗ് ആവര്‍ത്തിച്ചു
പ്രമോഷനുമായി ബന്ധപ്പെട്ട് വിവിധ കോളേജുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ഗോകുലിന് മുന്നില്‍ ആ ആവശ്യമെത്തിയത്. അച്ഛന്റെ സിനിമയായ കമ്മീഷണറിലെ ഡയലോഗ് ആവര്ത്തിക്കനായിരുന്നു സദസ്സ് ആവശ്യപ്പെട്ടത്.

കമ്മീഷണറിലെ ഡയലോഗ്
കമ്മീഷണറിലെ ഡയലോഗാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്. അതേ മാനറിസം കൂടി അനുകരിച്ചതോടെ സദസ്സിന് സന്തോഷമായി. നിറഞ്ഞ കരഘോഷമായിരുന്നു താരത്തിന് ലഭിച്ചത്.
വീഡിയോ വൈറലാവുന്നു
പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണൂ.
ആ പ്രമുഖ നടന്റെ ജീവിതവുമായി എന്തൊക്കയോ ബന്ധമുണ്ട്, ഇരയുടെ ട്രെയിലറെത്തി!!
മാമാങ്കം അത്യുഗ്രന്‍ സിനിമയായിരിക്കും, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്?
അലി ഇമ്രാനെ സേതുരാമയ്യരാക്കിയതും കൈ പിന്നില്‍ കെട്ടുന്നതുമൊക്കെ മമ്മൂട്ടിയുടെ സംഭാവന, 30 പിന്നിട്ടു!
-
കൊച്ചുമകൻ എന്നെ ഇടയ്ക്ക് അച്ഛാ എന്ന് വിളിക്കും; ഞാൻ ഷോക്ക് ആവും, അവനറിയില്ലല്ലോ; മേഘ്നയുടെ പിതാവ്
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ