സുരേഷ് ഗോപിയുടെ തൃശ്ശൂര്‍ ഡയലോഗില്‍ ട്വിസ്റ്റുമായി മകന്‍ ഗോകുല്‍! വൈറല്‍ വീഡിയോ

By Midhun Raj

ഇടിവെട്ട് പഞ്ച് ഡയലോഗുകളിലൂടെ മലയാളത്തില്‍ തരംഗമായ താരമാണ് സുരേഷ് ഗോപി. നടന്റെ സിനിമാ ഡയലോഗുകളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപി പറഞ്ഞ മാസ് ഡയലോഗ് വന്‍ ഹിറ്റായി മാറിയിരുന്നു. എനിക്ക് ഈ തൃശ്ശുര്‍ വേണം, നിങ്ങളെനിക്ക് തൃശ്ശൂര്‍ തരണം, ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന ഡയലോഗായിരുന്നു നടന്‍ പറഞ്ഞത്.

suresh gopi-gokul suresh

സുരേഷ് ഗോപിയെ അനുകരിച്ച് മകന്‍ ഗോകുല്‍ സുരേഷും അടുത്തിടെ കൈയ്യടി നേടിയിരുന്നു. അച്ഛനെ അതേപടി അനുകരിച്ചായിരുന്നില്ല മകന്‍ എത്തിയത്. ഡയലോഗില്‍ അല്‍പം ട്വിസ്റ്റ് വരുത്തിയാണ് ഗോകുല്‍ അത് അവതരിപ്പിച്ചത്. ഇക്ബാല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സുരേഷ് ഗോപിയെ മകന്‍ അനുകരിച്ചത്. വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അച്ഛന്റെ ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗോകുല്‍ ഒന്ന് ട്വിസ്റ്റ് ചെയ്ത് അവതരിപ്പിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ഉള്‍ട്ടയാണ് ഗോകുല്‍ സുരേഷിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രം നടന്റെതായി അണിയറയില്‍ ഒരുങ്ങുകയാണ്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും മലയാളത്തില്‍ സജീവമാവുകയാണ്. അനുപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട്, നിതിന്‍ രണ്‍ജി പണിക്കരുടെ കാവല്‍ തുടങ്ങിയവയാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങള്‍.

വീഡിയോ

Read more about: suresh gopi gokul suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X