താരപുത്രന്മാര്‍ ആദ്യമായി നേര്‍ക്കുനേര്‍! ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കിടിലന്‍ പോസ്റ്റര്‍ പുറത്ത്!

By Midhun Raj

Recommended Video

പ്രണവും ഗോകുലും തകർക്കുമോ? | filmibeat Malayalam

പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ആദിക്ക് ശേഷമുളള താരപുത്രന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും പുറത്തിറങ്ങിയതുമുതല്‍ ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു.

സിനിമ പുറത്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ സര്‍പ്രെെസുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും അഭിനയിക്കുന്നുണ്ട്. പ്രണവിനെയും ഗോകുലിനെയും കാണിച്ചുകൊണ്ടുളള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

പ്രണവും ഗോകുലും

പ്രണവും ഗോകുലും

കരിയറിന്റെ തുടക്കത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച താരങ്ങളായിരുന്നു മോഹന്‍ലാലും സുരേഷ് ഗോപിയും. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇവരുടെ മക്കള്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ അതിനു വേണ്ടി കാത്തിരിക്കുന്നത്. പേരിലും ചെറിയ സാമ്യവുമായിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തുന്നത്. പ്രണവ് നായകവേഷത്തില്‍ എത്തുമ്പോള്‍ അതിഥി വേഷത്തിലാണ് ഗോകുല്‍ സുരേഷ് എത്തുന്നത്. ഗസ്റ്റ് റോള്‍ ആണെങ്കില്‍ കൂടി പ്രാധാന്യമുളള ഒരു വേഷം തന്നെയായിരിക്കും ഗോകുലിന്റെതെന്നും അറിയുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ താരുപുത്രന്‍മാരുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.രാമലീലയുടെ വന്‍ വിജയത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മുളകുപാടം ഫിംലിസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം തന്നെ ഇത്തവണയും അരുണ്‍ ഗോപി ചിത്രം നിര്‍മ്മിക്കുന്നു. പീറ്റര്‍ ഹെയ്‌ന്റെ സംഘടന രംഗങ്ങളും സിനിമയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ആയിരുന്നു ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്.പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷും ഉള്‍പ്പെട്ട കിടിലന്‍ ഒരു പോസ്റ്റര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത് പോസ്റ്ററില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരപുത്രന്മാരെ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലായിരുന്നു പോസ്റ്റര്‍ പുറത്തുവന്നത്.

കാണൂ

ജനുവരി 25ന്

ജനുവരി 25ന്

ജനുവരി 25നാണ് പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആദി പോലെ ഇത്തവണയും വമ്പന്‍ റിലീസായിട്ടാകും സിനിമ തിയ്യേറ്റുകളിലേക്ക് എത്തുക. സയ ഡേവിഡാണ് ചിത്രത്തില്‍ പ്രണവിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഇരുവര്‍ക്കുമൊപ്പം അഭിഷേക്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ബിജുക്കൂട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെതായി കിടിലന്‍ ഒരു ടീസര്‍ തന്നെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പ്രണവ് മോഹന്‍ലാല്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ടീസറില്‍ തിളങ്ങിയിരുന്നത്. ഇത്തവണ പ്രണയവും ആക്ഷനും ഉള്‍പ്പെടുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും പ്രണവിന്റെ സിനിമയെന്നാണ് അറിയുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X