അച്ഛനെ വെല്ലും മോൻ!! ചാക്കോച്ചി ഗെറ്റപ്പിൽ ഗോകുൽ സുരേഷ്, സൂത്രക്കാരൻ ട്രെയിലർ പുറത്ത്
ട്രെയിലറിന്റെ മുഖ്യ ആകർഷണം ഗോകുൽ സുരേഷാണ്.
ഇരയ്ക്ക് ശേഷം ഗോകുൽ സുരേഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സൂത്രക്കാരൻ. ഗോകുലിനോടൊപ്പം മണിയൻപ്പിള്ള രാജുവിന്റെ മകൻ നിരഞ്ജനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നണ്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ പറുത്ത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്.

ട്രെയിലറിന്റെ മുഖ്യ ആകർഷണം ഗോകുൽ സുരേഷാണ്. മാസ് ഗെറ്റപ്പിലാണ് താരത്തിന്റെ എൻട്രി. കൂടാതെ ഗോകുലിന്റെ ഗെറ്റപ്പ് അച്ഛൻ സുരേഷ് ഗോപി അവിസ്മരണീയമാക്കിയ കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചിയെ ഓർമിപ്പിക്കും വിധത്തിലാണ്. ജൂനിയർ ആനക്കാട്ടിൽ ചാക്കോച്ചി എന്നാണ് താര പുത്രന്റെ പ്രകടനത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം.
വർഷയാണ് സൂത്രക്കാരനിലെ നായികയായി എത്തുന്നത്. ലാലു അലക്സ്,ധർമജൻ, കൈലാഷ്. വിജയ രാഘവൻ, സരയൂ, തുടങ്ങിയവർ ചത്രത്തിൽ പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിൽ രാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളി, ടോമി കെ വർഗീസാണ്.


Click it and Unblock the Notifications











