അച്ഛന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ല! തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്‌

By Prashant V R

അച്ഛന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പലപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകുന്നുവെന്ന് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവെച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം. കാസര്‍കോഡിന് സുരേഷ് ഗോപി എംപി അനുവദിച്ച ഫണ്ടിന്റെ വിവരങ്ങളെക്കുറിച്ചുളള വാട്‌സ് അപ്പ് ഫോര്‍വേഡിന്റെ സ്‌ക്രീന്‍ ഷോട്ട് ഗോകുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപ്പൂര്‍വ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു, ഗോകുല്‍ സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍

കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്‌സറേ മെഷീനും സ്ഥാപിക്കുന്നതിന് പ്രാദേശിക വികസന നിധിയില്‍ സുരേഷ് ഗോപി 25 ലക്ഷം രൂപ അനുവദിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. കൂടാതെ കാസര്‍കോഡിന്റെ വിവിധ ഭാഗങ്ങളിലുളള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിരുന്നു സുരേഷ് ഗോപി എംപി.

ഗോകുല്‍ സുരേഷ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ഗോകുല്‍ സുരേഷ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നത് മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്. മാര്‍ച്ച് അവസാനം വാരം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്‌സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോഡ് കളക്ടറെ അങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു.

പിന്നീട് കോവിഡ്

പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും എറ്റവും കൂടുതലായ കാസര്‍കോഡ് ജില്ലയ്ക്ക് 3 വെന്റിലേറ്ററുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്‌സ്‌റേ യൂണിറ്റും അനുവദിച്ചു. അതും കഴിഞ്ഞ് എപ്രില്‍ അഞ്ചാം തിയ്യതി വരെ കാസര്‍കോട്ട് ജില്ലയില്‍പ്പെട്ട ബദിയടുക്കാ,മുളിയാര്‍, ചെറുവത്തൂര്‍, പെരിയ, മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്‌സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 2.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷട്ടന്‍ കൂടെയുണ്ടാകാറുണ്ട്.

അതേസമയം ഗോകുല്‍ സുരേഷിന്റെ

അതേസമയം ഗോകുല്‍ സുരേഷിന്റെ പോസ്റ്റിന് പിന്നാലെ സുരേഷ് ഗോപിയെ അഭിനന്ദിച്ച് ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് ഗോകുലിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ജാതിയും രാഷ്ടീയവും മാറ്റി വച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ ആണ്... സുരേഷ് ഗോപി സാര്‍ എന്താണ് എന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം
ഞങ്ങളും അഭിമാനിക്കുന്നു ഗോകുല്‍ എന്നാണ് ഒരാള്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X