സൂത്രക്കാരന്‍ സിനിമയുടെ സെറ്റില്‍ പിറന്നാളാഘോഷിച്ച് ഗോകുല്‍ സുരേഷ്! ചിത്രങ്ങള്‍ കാണാം

By Midhun Raj

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സൂത്രക്കാരന്‍. ഗോകുല്‍ സുരേഷിനൊപ്പം മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്‌. ഇര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗോകുലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സൂത്രക്കാരന്‍.

gokul sureshs b.day

അനില്‍ രാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. സൂത്രക്കാരന്റെ സെറ്റില്‍ ഗോകുല്‍ സുരേഷിന്റെ പിറന്നാള്‍ ആഘോഷം നടന്നിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിലായിരുന്നു ഗോകുലിന്റെ പിറന്നാള്‍ അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

gokul sureshs b.day

സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയും ടോമി കെ വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയാണ് സൂത്രക്കാരന്‍.രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, ലാലു അലക്‌സ്,ഷമ്മി തിലകന്‍, പത്മരാജ് സതീഷ്,ജേക്കബ് ഗ്രിഗറി, മനോജ് ഗിന്നസ്,ശ്രീകുമാര്‍,വിജിലേഷ്,ബാലു ആര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

gokul sureshs b.day

വിച്ചു ബാലമുരളിയാണ് ചിത്രത്തിന്റെ കഥയും സംഗീത സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സിയാന്‍ ശ്രീകാന്ത് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. എസ് മുരുകനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സൂത്രക്കാരനു പുറമെ സായാഹ്ന വാര്‍ത്തകള്‍, ഉള്‍ട്ട തുടങ്ങിയവയും ഗോകുല്‍ സുരേഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X