സിക്‌സ് പാക്ക് ഗെറ്റപ്പില്‍ ഗോകുല്‍ സുരേഷിന്റെ മേക്ക് ഓവര്‍!പുതിയ ത്രില്ലര്‍ ചിത്രവുമായി താരപുത്രന്‍

By Midhun Raj

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരപുത്രനാണ് ഗോകുല്‍ സുരേഷ്. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. മുദ്ദുഗൗവിനു ശേഷം മമ്മൂക്കയുടെ മാസ്റ്റര്‍ പീസ്, ഉണ്ണി മുകുന്ദനൊപ്പമുളള ഇര എന്നീ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു.

പ്രണവ് മോഹന്‍ലാലിനൊപ്പമുളള ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷമുളള സിനിമയില്‍ നടന്‍ സിക്‌സ് പാക്ക് ഗെറ്റപ്പിലാണ് എത്തുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നവാഗതനായ സന്‍ജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഗോകുല്‍ സുരേഷ് പുതിയ മേക്ക് ഓവറില്‍ എത്തുന്നത്.

gokul suresh

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലായിരിക്കും ഗോകുല്‍ എത്തുക. ആറുമാസത്തിനുള്ളില്‍ തന്റെ ശരീരം തയ്യാറാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഗോകുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഒരേമുഖത്തിനു രചന നിര്‍വ്വഹിച്ച ദീപുവും സന്ദീപും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ക്വീനിലൂടെ ശ്രദ്ധേയനായ ധ്രുവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുമെന്നും അറിയുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X