ഞാന്‍ ഭയങ്കരമായി വെയിറ്റ് ചെയ്യുന്ന പടമാണത്,സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുന്ന താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു നടന്‍ നേരത്തെ കുറച്ചുകാലം സിനിമയില്‍ നിന്നും വിട്ടുനിന്നത്. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സുരേഷ് ഗോപിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായി പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും എത്തുന്നു. സുരേഷ് ഗോപിയുടെയും ദുല്‍ഖറിന്റെയും ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം ചിത്രത്തെക്കുറിച്ച്

അതേസമയം ചിത്രത്തെക്കുറിച്ച് സുരേഷ് ഗോപിയുടെ മകന്‍ ഗോകല്‍ സുരേഷ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അച്ഛന്റെതായി താന്‍ ഭയങ്കരമായി വെയിറ്റ് ചെയ്യുന്ന ഒരു സിനിമയാണിതെന്ന് ഗോകുല്‍ പറയുന്നു. വളരെ വെയിറ്റ് ചെയ്യുന്ന ഒരു സിനിമയാണത്. ദുല്‍ഖര്‍ സല്‍മാന്‍, പ്രിയന്‍ സാറിന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍,ഇവരും ഈ സിനിമയുടെ ഭാഗമാണ്.

അതിന്റെ ഒരുഎക്‌സൈറ്റ്‌മെന്റ്

അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് കാരണം പലപ്പോഴും ചിത്രത്തെക്കുറിച്ച് ആലോചിക്കാറില്ല. ടെന്‍ഷന്‍ വരും. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കണമെന്നാണ് വിശ്വസിക്കുന്നത്. അച്ഛന്റെ യുഷ്യല്‍ സ്റ്റീരിയോടൈപ്പ് ആക്ഷന്‍ ടൈപ്പ് പടമല്ല ഇത്. കുറച്ചുകൂടി ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ പടമാണ്. എന്നാല്‍ അതിനകത്ത് ആക്ഷന്‍ സ്വീക്വന്‍സും ഉണ്ട്. ഭയങ്കരമായി വെയിറ്റ് ചെയ്യുന്ന പടമാണിത്.

അനൂപ് ചേട്ടന്‍

അനൂപ് ചേട്ടന്‍ ഒരു മാസ്റ്റര്‍പീസ് തന്നെ ക്രിയേറ്റ് ചെയ്യേട്ടെയെന്ന് പ്രതീക്ഷിക്കുന്നു. കൗമുദി ടിവി സിനിമ കൊട്ടകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് പറഞ്ഞു. അതേസമയം അനൂപ് സത്യന്‍ ചിത്രത്തിന് പിന്നാലെ നിതിന്‍ രണ്‍ജി പണിക്കര്‍ ചിത്രത്തിലും സുരേഷ് ഗോപി തന്നെയാണ് നായകന്‍, കസബയ്ക്ക് ശേഷം നിതിന്‍ ഒരുക്കുന്ന സുരേഷ് ഗോപി ചിത്രം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

കാവല്‍ എന്നാണ്

കാവല്‍ എന്നാണ് ചിത്രത്തിന് പേരിട്ടത്. ഒരു ആക്ഷന്‍ ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടായിരുന്നു സിനിമയുടെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തര്‍ പുറത്തുവിട്ടിരുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാവലിന് പുറെ തമിഴില്‍ വിജയ് ആന്റണിക്കൊപ്പം ഒരു ചിത്രവും നടന്‍ ചെയ്തിരുന്നു. തമിലരസന്‍ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X