ഇരയ്ക്ക് ശേഷം ഉള്‍ട്ടയുമായി ഗോകുല്‍ സുരേഷ്! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun Raj

ഗോകുല്‍ സുരേഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഉള്‍ട്ട. തിരക്കഥാകൃത്ത് സുരേഷ് പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീയും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തില്‍ ഗോകുലിന്റെ നായികമാരായി എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കന്നതെന്നാണ് അറിയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടും പ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍.

gokul suresh

ഒക്ടോബര്‍ ആദ്യവാരം കണ്ണൂരാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. രമോഷ് പിഷാരടി,ശാന്തികൃഷ്ണ, കെപിഎസി ലളിത,സേതുലക്ഷ്മി,രചന നാരായണന്‍കുട്ടി, കോട്ടയം പ്രദീപ്,ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സിപ്പി ക്രിയേറ്റീവ് വര്‍ക്ക്‌സിന്‌റെ ബാനറില്‍ ഡോ സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീസുന്ദറും സുദര്‍ശനുമാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഉള്‍ട്ടയ്ക്ക് പുറമെ സായാഹ്ന വാര്‍ത്തകള്‍,സൂത്രക്കാരന്‍ എന്നീ സിനികളും ഗോകുല്‍ സുരേഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ഗോകുലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ഇര എന്ന ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു.

ultta

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X