അദ്ദേഹത്തെ പോലെ ശരീരവും ഉയരവുമില്ല!! ഇതാണ് എന്റെ സൂപ്പർസ്റ്റാർ, വെളിപ്പെടുത്തി ഗോകുൽ സുരേഷ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം അച്ഛനം കുറിച്ചുള്ള ഗോകുൽ സുരേഷിന്റെ കമന്റാണ്.

മോഹൻലാലും മമ്മൂട്ടിയും അരങ്ങ് തകർത്തിരുന്ന സമയത്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സുരേഷ് ഗോപി. ആക്ഷൻകഥാപാത്രങ്ങളൊക്കെ അതിന്റേതായ തന്മയത്തോടെ വെള്ളിത്തിരിയിൽ അവതരിപ്പിക്കാൻ താരത്തെ കഴിഞ്ഞേ മറ്റാരുമുള്ളൂ. കമ്മീഷ്ണറും, ലേലവും, വാഴുന്നോരുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ‍ഡ്യൂപ്പർ ഹിറ്റാണ്.

gokul suresh

ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി ഇന്നും പ്രേക്ഷകരുടെ സൂപ്പർ ഹീറോയാണ്. സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത് മാറി നിന്നപ്പോഴും ഭരത്ചന്ദ്രനും ആനക്കാട്ടിൽ ചാക്കോച്ചിമൊക്കെ പ്രേക്ഷകരുടെ ഇടയിൽ നിറഞ്ഞ് നിന്നിരുന്നു. അത് ഒരു നടനെ സംബന്ധിച്ചടത്തോളം വലിയ സംഭവമാണ്. വർഷങ്ങൾക്ക് മുൻപ് ചെയ്ത കഥാപാത്രങ്ങളിലൂടെ ഇന്നും അറിയപ്പെടുക എന്നത് നിസ്സാരമായ കാര്യമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം അച്ഛനം കുറിച്ചുള്ള ഗോകുൽ സുരേഷിന്റെ കമന്റാണ്. ആരാധകരെ സാക്ഷിയാക്കി കൊണ്ടായിരുന്നു ഗോകുൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.

അച്ഛന്റെ മകൻ

അച്ഛന്റെ മകൻ

കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങൾക്കു മുൻപുള്ള സുരേഷ് ഗോപിയുടെ ചിത്രവും ഇപ്പോഴത്തെ ഗോകുലിന്റെ ചിത്രവും ഒരുമിച്ച് വെച്ചു കൊണ്ടുളള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ചിത്രത്തിനോടൊപ്പം ഒരു കിസ്സിങ് ഇമോജിയും താരം പോസ്റ്റ് ചെയ്തിരുന്നു. രണ്ട് പടങ്ങളും കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. ഇത് എന്താ ഫോട്ടോ കോപ്പിയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അത്രയധികം സാമ്യമാണ് ഇരുവരും തമ്മിലുള്ളത്. ആരാധകർ രണ്ടു ചിത്രങ്ങളും ഹൃദയത്തോട് ചേർത്തിട്ടുണ്ട്.

 എന്റെ സൂപ്പർസ്റ്റാർ

എന്റെ സൂപ്പർസ്റ്റാർ

ചിത്രത്തെ സുരേഷ് ഗോപി സ്നേഹം നിറഞ്ഞ ചുംബനത്തിൽ ഒതുക്കിയപ്പോൾ ഗോകുൽ അച്ഛനെ കുറിച്ച് ഹൃദയം തുറന്ന് എഴുതുകയാണ്. '' അദ്ദേഹത്തിനെ പോലെ എനിയ്ക്ക് ഉയരമില്ല, സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമ ശരീരവുമില്ല, എങ്കിലും ഈ ചിത്രങ്ങൾ തമ്മിൽ സാമ്യതയുണ്ട്. അത് അങ്ങനെയായിരിക്കുമല്ലേ! എന്റെ സൂപ്പർസ്റ്റാറിനോട് ഇഷ്ടം- ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു.

 ഇരുപക്ഷങ്ങളിലായി ആരാധകർ

ഇരുപക്ഷങ്ങളിലായി ആരാധകർ

എന്തായാലും അച്ഛൻരേയും മകന്റേയും ഫേസ്ബുക്ക് പോസ്റ്റുകൾ പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. അച്ഛനെ പോലെ മകനും സിനിമയിൽ ഉയരങ്ങൾ കീഴടക്കൻ കഴിയട്ടെ എന്നുള്ള ആശംസകളും ഗോകുലിന് നേരുന്നുണ്ട്. എന്നാൽ സുരേഷ് ഗോപിയേയും ഗോകുലിനേയും തമ്മിൽ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമുള്ള കമന്റ് ഉയരുന്നുണ്ട്. അച്ഛൻ വളരെ നേരത്തെ കഴിവ് തെളിയിച്ച ആളാണ്. മകന് ഇനിയും അതിനുളള സമയമുണ്ടെന്നുമുള്ള നിരീക്ഷണങ്ങൾ ഉയരുന്നുണ്ട്.

4 വർഷത്തിനു ശേഷം ക്യാമറയ്ക്ക് മുന്നിൽ

4 വർഷത്തിനു ശേഷം ക്യാമറയ്ക്ക് മുന്നിൽ

സിനിമയിൽ നിന്ന് ചെറിയ ബ്രേക്കെടുത്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേയ്ക്ക് കടന്നു വരുകയാണ്. തമിഴരശൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ്ഗോപി വെള്ളിത്തിരയിൽ എത്തുന്നത്. 2015 ൽ പുറത്തിറങ്ങിയ മൈ ഗോഡ്, തമിഴ് ചിത്രമായ വിക്രം നായകനായി എത്തിയ ഐയുമാണ് അവസാനം പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X