എന്റേയും പ്രണവിന്റേയും നക്ഷത്രം ഒന്ന്!! വേറേയും ഒരുപാട് സാമ്യതകൾ.. വെളിപ്പെടുത്തി ഗോകുൽ സുരേഷ്

യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമാണ് ഗോകുൽ സുരേഷ്. 2016 ൽ പുറത്തു വന്ന മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഗോകുലിന്റെ സിനിമ പ്രവേശനം. പിന്നീട് ചെറുതും വലുതുമായ ഒരുപാട് സിനിമകളിൽ ഗോകുൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആദ്. സിനിമയിലൂടെ തന്നെ ഗോകുൽ ജനഹൃദയങ്ങളിൽ ഇടം നേടിയിരുന്നു.

2016 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും വാരിവലിച്ച് സിനിമ ചെയ്യുന്ന കൂട്ടത്തിലല്ല ഗോകുൽ . നാല് ചിത്രങ്ങളിൽ മാത്രമാണ് താരപുത്രൻ പ്രത്യക്ഷപ്പെട്ടത്. ഇതിൽ തന്നെ അതിഥി വേഷത്തിലും താരം എത്താറുണ്ട്. താൻ ആഗ്രഹിക്കുന്ന പോലുളള കഥാപാത്രങ്ങളും സിനിമകളും സംവിധായകരും തന്റെ അടുത്തേയ്ക്ക് പോലും എത്തിയിട്ടില്ലെന്നും ഗോകുൽ പറ‍ഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഗോകുൽ ഇക്കാര്യ പറഞ്ഞത്. കൂടാത താരപുത്രന്മാരുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ഗോകുൽ കൂട്ടിച്ചേർത്തു.

   തനിയ്ക്കെതിരെ പല  കളികളും

തനിയ്ക്കെതിരെ പല കളികളും

താൻ ആഗ്രഹിക്കുന്നതി പേലുളള കഥാപാത്രങ്ങൾ തന്റെ അടുത്തേയ്ക്ക് എത്താതിരിക്കൻ പല തരത്തിലുളള കളികളും നടക്കുന്നു എന്നുള്ള സംസാരങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ തനിയ്ക്ക് ഇതിനു പിന്നിൽ ആരാണെന്ന് അറിയില്ല. ചുലരുടെ പേരൊക്കെ ഉയർന്ന് കേൾക്കുന്നുണ്ട്. സത്യൽ താൻ ഇതിനെ കുറിച്ചൊന്നും അധികം ചിന്തിക്കാൻ പോകാറില്ല. സ്വന്തം കാലിൽ നിന്ന്, എന്നെ പ്രൂവ് ചെയ്യാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ മാത്രമാണ് താൻ ചെയ്യുന്നത്.

 താരങ്ങളെ പരിചയപ്പെടുമ്പോൾ എക്സൈറ്റ്മെന്റ്

താരങ്ങളെ പരിചയപ്പെടുമ്പോൾ എക്സൈറ്റ്മെന്റ്

പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടി അതിഥി വേഷത്തിലാണെങ്കിൽ പോലും അതുവഴി സംവിധായകൻ അരുൺ ഗോപി സാറിനെ പരിചയപ്പെടാൻ പറ്റി. അതിനു ശേഷമാണ് താനും പ്രണവുമായുള്ള സൗഹൃദം ആരംഭിച്ചത്. മാസ്റ്റർപീസിലാണെങ്കിലും ഇതേ അനുഭവം തന്നെയാണ്. ചിത്രത്തിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ സാധിച്ചു. ഇങ്ങനെയല്ലാതെ സിനിമയേയോ സിനിമക്കാരുമായോ അടുത്ത ബന്ധമോ പരിചയമോ ഒന്നുമില്ല. ഒരു സാധാരണ ഒരു വ്യക്തി താരങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന എക്സൈറ്റ്മെന്റ് തനിയ്ക്ക് ഉണ്ടാകാറുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

 കണ്ണനുമായുള്ള സൗഹൃദം

കണ്ണനുമായുള്ള സൗഹൃദം

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കു പോലെ താരങ്ങളുടെ മക്കളുമായി അടുത്ത ബന്ധം ഒന്നു തന്നെയില്ലായിരുന്നു. എല്ലാവർക്കും തിരിക്കായത് കൊണ്ട് അത്തരത്തിലുളള ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. കുട്ടിക്കാലം മുതലെ സൗഹൃദവും അതിപോലെ സഹോദര ബന്ധവും ഉണ്ടായിരുന്നത് കാളിദാസ് ജയറാമുമായിട്ടായിരുന്നു. ഞാൻ അച്ഛന്റെ അടിത്തു പോലും ഒരുപരിധിവിട്ട് സംസാരിച്ചിട്ടില്ല. അവർ എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് വരുന്നത്. അവർ അവരുടേതായ സ്വകാര്യത വേണം. നമ്മളായി ശല്യം ചെയ്യണ്ട എന്നൊക്കെയാണ് ഞാൻ വിചാരിക്കാറുണ്ട്.

പ്രണവുമായിട്ടുള്ള സൗഹൃദം

പ്രണവുമായിട്ടുള്ള സൗഹൃദം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വന്നപ്പോഴാണ് പ്രണവുമായി സൗഹൃദത്തിലാകുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതു പോലെയല്ല കാര്യങ്ങൾ. ഞങ്ങൾക്ക് പല കാര്യങ്ങളിലും ഓരേ സ്വഭാവമാണുള്ളത്. കൂടാതെ ഞങ്ങളുടെ നക്ഷത്രങ്ങളും ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X