ശോഭനയുടെ പുറകിലെ സീറ്റില്‍ സുരേഷ് ഗോപി! സന്തോഷം പങ്കുവെച്ച് ഗോകുല്‍ സുരേഷ്!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഉര്‍വശിയും അഭിനയിക്കുന്നുണ്ട്. നായകനായി മാത്രമല്ല നിര്‍മ്മാതാവായും ദുല്‍ഖര്‍ എത്തുന്നുണ്ടെന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഫെബ്രുവരി 7ന് സിനിമ തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
വേ ഫെയര്‍ ഫിലിസും എം സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് വരനെ ആവശ്യമുണ്ട് നിര്‍മ്മിക്കുന്നത്. കരിയറില്‍ നിര്‍മ്മാതാവായും എത്തുന്ന സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. രണ്ട് തലമുറകളുടെ സംഗമത്തിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിക്കുന്നത്. റിലീസിന് മുന്നോടിയായി സിനിമയുടെ പോസ്റ്ററുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ച് ബസ്സിലിരിക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറിയിരുന്നു.

ഈ ചിത്രം ഷെയര്‍ ചെയ്ത് ഗോകുല്‍ സുരേഷും എത്തിയിരുന്നു. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ജോഡികള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സിനിമയുടെ ടീസര്‍ പുറത്തുവന്നപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഗംഗേ എന്ന് വിളിക്കുന്ന സുരേഷ് ഗോപിയെയാണ് ടീസറില്‍ കണ്ടത്. മണിച്ചിത്രത്താഴിനെ അനുസ്മരിപ്പിക്കുന്നു ഇവരെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.


Click it and Unblock the Notifications











