»   » ഗോകുല്‍ സുരേഷും സണ്ണി വെയിനും കൈകോര്‍ക്കുന്നു!!

ഗോകുല്‍ സുരേഷും സണ്ണി വെയിനും കൈകോര്‍ക്കുന്നു!!

Posted By: Sanviya
Subscribe to Filmibeat Malayalam


നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു മുത്തുഗൗ. വിജയ് കുമാറിന്റെ മകള്‍ അര്‍ഥനയാണ് ചിത്രത്തിലെ നായിക. മെയ് 13 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ഇപ്പോഴിതാ അടുത്ത ചിത്രത്തിന് വേണ്ടി ഗോകുല്‍ ഡേറ്റ് കൊടുത്തതായി റിപ്പോര്‍ട്ടുകള്‍. നവാഗതയായ അംബിക റാവോ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ രൂപത്തിലാണ് ഒരുക്കുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

sunny-wayne-gokulsuresh

ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ഒട്ടേറെ ചിത്രങ്ങളില്‍ അംബിക സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആടിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ സണ്ണി വെയ്ന്‍. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.

English summary
Gokul Suresh And Sunny Wayne To Join Hands For A Film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam