മമ്മൂട്ടിയുടെ ഭാര്യയുടെ വാക്കുകള്‍ കേട്ട് മനസ്സുനിറഞ്ഞുവെന്ന് ഗോകുല്‍ സുരേഷ്! അമ്മ പറയുന്നത് പോലെ!

മലയാളത്തിന്റെ സ്വന്തം താരമായ സുരേഷ് ഗോപിക്ക് പിന്നാലെയായാണ് ഗോകുല്‍ സുരേഷ് അരങ്ങേറിയത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയുള്ള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഭരത് എന്ന കഥാപാത്രത്തെയായിരുന്നു ഗോകുല്‍ അവതരിപ്പിച്ചത്. മാസ്റ്റര്‍പീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരന്‍, ഇളയരാജ, സായാഹ്ന വാര്‍ത്തകള്‍, ഉള്‍ട്ട തുടങ്ങിയ സിനിമകളിലാണ് ഈ താരം ഇതുവരെയായി അഭിനയിച്ചത്. ഉള്‍ട്ടയാണ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്ക് എത്തുന്നത്.

പ്രയാഗമാര്‍ട്ടിനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ അത്യാവശ്യം വ്യത്യസ്തമായിട്ടുള്ള ചിത്രമാണ് ഉള്‍ട്ട. നല്ല എക്‌സപീരിയന്‍സായിരുന്നു സിനിമ സമ്മാനിച്ചതെന്നായിരുന്നു പ്രയാഗ പറഞ്ഞത്. നായകനായിട്ടാണ് താന്‍ അഭിനയിക്കുന്നത്. തങ്ങള്‍ ഇരുവരെക്കൂടാതെ നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് താനെന്ന് ഗോകുല്‍ പറഞ്ഞിരുന്നു. പ്രൊഫഷണലായാണ് ഗോകുല്‍ സിനിമയെ സമീപിക്കുന്നത്.

പഠിക്കാനായുള്ള ശ്രമം

സംവിധാനത്തോടും താല്‍പര്യമുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. അത്തരമൊരു താല്‍പര്യമുണ്ടെങ്കിലും അതിനുള്ള അറിവും അനുഭവവുമൊന്നുമില്ല ഇപ്പോഴെന്നും ഗോകുല്‍ പറഞ്ഞിരുന്നു. എല്ലാവരുമായും ഇടപഴകാനും ഒപ്പം അഭിനയിക്കാനും കഴിഞ്ഞതിന്റെ സന്തോഷമുണ്ടായിരുന്നു. സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. യാദൃശ്ചികമായി സംഭവിച്ചതാണ്. ആദ്യ സിനിമ സംവിധായകന്‍ പറഞ്ഞത് പോലെ ചെയ്യുകയായിരുന്നു.

സിനിമകള്‍ കാണും

ഭാഷ തടസ്സമാണെങ്കിലും നിരവധി സിനിമകള്‍ കാണാറുണ്ട്. അതില്‍ നിന്നും പല കാര്യങ്ങള്‍ മനസ്സിലാക്കാറുണ്ട്. ഇപ്പോ ഓരോ സിനിമ ചെയ്യുമ്പോഴും പ്രതീക്ഷയാണ്. സെറ്റിലെത്തുന്നതിന് മുന്‍പ് അത്യാവശ്യം ഹോംവര്‍ക്കുകളൊക്കെ ചെയ്യാറുണ്ട്. താനും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നായിരുന്നു പ്രയാഗയും പറഞ്ഞത്. തനിക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ചും താരം സംസാരിച്ചിരുന്നു.

അങ്ങനെ കാണാറില്ല

മനസ്സില്‍ കുറച്ച് കാര്യങ്ങളുണ്ട്. അച്ഛന്‍ കഠിനപ്രയത്‌നത്തിലൂടെ നേടിയ കാര്യങ്ങളുടെ അടുത്തെങ്കിലും എത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സജീവമാവാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രമോഷന്‍ ഇല്ലാതെ നടക്കില്ലെന്ന് ബോധ്യമായി. തനിക്ക് മാത്രം ജാഡയെന്നായിരിക്കുമെന്നാണ് എല്ലാവരും കരുതാറുള്ളത്. ഇതേക്കുറിച്ച് പലരും മനസ്സിലാക്കിയെന്ന് വരില്ല. സിനിമ, രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അച്ഛനുമായി സംസാരിക്കാറില്ലെന്നും ഗോകുല്‍ പറയുന്നു.

അച്ഛന്‍റെ അഭിപ്രായം

അച്ഛനും ചിലപ്പോൾ സ്വന്തം മകനോട് പറയാനുള്ള ഷൈനസ് കാണുമായിരിക്കും. ഇര എന്ന സിനിമ കണ്ടിട്ട് നിന്നെ കറക്‌ടായിട്ട് ഫ്രെയിം ചെയ്‌തിട്ടില്ല എന്ന് പറഞ്ഞിരുന്നു. അതുപോലെ ഇളയരാജ എന്നു പറഞ്ഞ സിനിമയിൽ ഞാൻ ഡബ്ബ് ചെയ്‌ത് കഴിഞ്ഞിട്ട് അച്ഛൻ കണ്ടിരുന്നു. നമ്മൾ കൊടുക്കുന്ന ത്രോവിന് കുറച്ച് ഡിഫറൻസ് വരുത്തണം.. എന്നാലെ ഓഡിയൻസിന്റെ അടുത്ത് അത് കറക്‌ടായിട്ട് എത്തുകയുള്ളുവെന്നും പറഞ്ഞിരുന്നുവെന്നും ഗോകുല്‍ പറയുന്നു.

അമ്മയും മമ്മൂട്ടി സാറിന്‍റെ വൈഫും

അമ്മ കുറച്ച് കോംപ്ളിമെന്റ് ചെയ്യാറുണ്ട്. എനിക്ക് ഒരുപാട് സന്തോഷമുള്ളത്, മമ്മൂട്ടി സാറിന്റെ വൈഫ് പറഞ്ഞതിലാണ്. മാം ആണെങ്കിൽ എന്റെ വർക്ക് കാണുന്നു എന്നത് തന്നെ എനിക്ക് സന്തോഷമുള്ള കാര്യമാണ്. ചെന്നൈയിൽ വച്ച് മീറ്റ് ചെയ്‌തപ്പോൾ എന്റടുത്ത് ഒന്നുരണ്ട് തവണ പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ പറയുന്ന പോലെ തന്നെ സന്തോഷമുള്ള കാര്യമായിരുന്നു അതെന്നും താരപുത്രന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X