»   » കാര്‍ക്കശ്യക്കാരനായ പ്രിന്‍സിപ്പലായ മമ്മൂട്ടിയുടെ വിദ്യാര്‍ത്ഥിയായി വേഷമിടുന്ന താരപുത്രന്‍??

കാര്‍ക്കശ്യക്കാരനായ പ്രിന്‍സിപ്പലായ മമ്മൂട്ടിയുടെ വിദ്യാര്‍ത്ഥിയായി വേഷമിടുന്ന താരപുത്രന്‍??

Posted By: Nihara
Subscribe to Filmibeat Malayalam

താരപുത്രന്‍മാരുടെ സിനിമാപ്രവേശം വളരെ സ്വാഭാവികമായ കാര്യമാണ്. സിനിമാ കുടുംബത്തിലെ ഇളം തലമുറ സിനിമയിലെത്തുന്നത് വളരെ സ്വാഭാവികമായി മാറിയിരിക്കുകയാണ് മലയാള സിനിമയിലും. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, കാളിദാസന്‍ എന്നിവരൊക്കെ നിന്ന നിപ്പിലാണ് താരമായി മാറിയത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരൊക്കെ സിനിമയിലെ സുപ്രധാന ഘടകമായി മാറിയത് വളരെ പെട്ടെന്നാണ്. അക്കൂട്ടത്തില്‍പ്പെട്ട ഇളംതലമുറക്കാരനാണ് സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷ്.

വിപിന്‍ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗവിലൂടെയാണ് ഗോകുല്‍ അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും കൂടി ചുവടുവെച്ച സുരേഷ് ഗോപി ഇപ്പോള്‍ അത്ര സജീവമല്ല. രണ്ടാമത്തെ ചിത്രത്തില്‍ വിദ്യാര്‍ത്ഥിയായാണ് ഗോകുല്‍ വേഷമിടുന്നത്. ചിത്രത്തില്‍ കാര്‍ക്കശ്യക്കാരനായ പ്രിന്‍സിപ്പലിന്റെ വേഷത്തിലെത്തുന്നത് മമ്മൂട്ടിയാണ്.

അച്ഛന്‍റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക്

അച്ഛന്‍റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ഗോകുല്‍ സുരേഷിന് ലഭിക്കുന്ന വേഷങ്ങളിലും സമാനതയുള്ളത് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. സിനിമയിലെത്തിയ കാലത്ത് സുരേഷ് ഗോപിയും വിദ്യാര്‍ത്ഥി വേഷത്തില്‍ തിളങ്ങിയിരുന്നു. അന്നേ സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ലാലിനോടൊപ്പം യുവജനോത്സവത്തിലാണ് സുരേഷ് ഗോപി വേഷമിട്ടത്.

മമ്മൂട്ടിയുടെ വിദ്യാര്‍ത്ഥിയായി ഗോകുല്‍

ന്യൂഡല്‍ഹി, ഒരു സിബി ഐ ഡയറിക്കുറിപ്പ്, ഒരു വടക്കന്‍ വീരഗാഥ, നായര്‍സാബ് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ കിങ് ആന്‍ഡ് കമ്മീഷണറാണ് ഇരുവരും അവസാനമായി അഭിനയിച്ച ചിത്രം.

രണ്ടാമത്തെ ചിത്രത്തിലും വിദ്യാര്‍ത്ഥിയാവുന്നു

ആദ്യ ചിത്രത്തിലും ഗോകുല്‍ വിദ്യാര്‍ത്ഥി വേഷത്തിലാണഅ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത്തവണ കാര്‍ക്കശ്യക്കാരനായ പ്രിന്‍സിപ്പലിന്റെ കൂടെയാണ് ഗോകുല്‍ വിദ്യാര്‍ത്ഥി വേഷത്തില്‍ എത്തുന്നത്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും

രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം വിദ്യാര്‍ത്ഥിയായാണ് സുരേഷ് ഗോപി അഭിനയിച്ചത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന യുവജനോത്സവത്തില്‍ വിദ്യാര്‍ത്ഥിയായി സുരേഷ് ഗോപിയും പ്രത്യക്ഷപ്പെട്ടിരുന്നു. അന്നേ സൂപ്പര്‍ സ്റ്റാറായിരുന്ന ലാലിനൊപ്പമാണ് തുടക്കകാരനായ സുരേഷ് ഗോപി അഭിനയിച്ചത്.

English summary
It's been almost a year since Gokul Suresh debuted with the comic caper Mudhugauv and while the actor has been announced as part of several youth-centric films, he would next start shooting for Ajai Vasudevan's Mammootty-starrer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam