»   »  ഗോകുല്‍ സുരേഷിന് സംവിധായകനാകാന്‍ മോഹം, പൃഥ്വിയും പ്രണവും ഡേറ്റ് നല്‍കുമോ??

ഗോകുല്‍ സുരേഷിന് സംവിധായകനാകാന്‍ മോഹം, പൃഥ്വിയും പ്രണവും ഡേറ്റ് നല്‍കുമോ??

Posted By:
Subscribe to Filmibeat Malayalam

താരപുത്രന്മാരെല്ലാം അഭിനയത്തില്‍ നിന്ന് മാറി സംവിധാനത്തിലേക്ക് തിരിയുകയാണോ. പൃഥ്വിരാജിന് ശേഷം ഇതാ മറ്റൊരു താരപുത്രന്‍ കൂടെ സംവിധായകനാകാനുള്ള മോഹം അറിയിച്ചിരിയ്ക്കുന്നു. മറ്റാരുമല്ല, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്!!

ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് പൃഥ്വിരാജ് സുരുമാരന്‍ വരാനിരിക്കെയാണ് ഗോകുലും തന്റെ മോഹം അറിയിച്ചത്. ആരെയൊക്കെയാണ് ഗോകുല്‍ നായകനായി കണ്ടിരിയ്ക്കുന്നത് എന്നറിയാമോ?

ദിലീപും പൃഥ്വിയും അടുക്കുന്നില്ല, മമ്മൂട്ടി സ്ഥാനമൊഴിയുന്നു, മോഹന്‍ലാലിന്റെ ശ്രമങ്ങള്‍ പരാജയം!!

ആദ്യം പൃഥ്വി

ഒരുപാട് പ്രമേയങ്ങള്‍ തന്റെ മനസ്സിലുണ്ട് എന്ന് ഗോകുല്‍ പറയുന്നു. പൃഥ്വിരാജിനെ നായകനാക്കി ആദ്യ ചിത്രം ഒരുക്കാനാണത്രെ ഗോകുല്‍ ലക്ഷ്യമിടുന്നത്.

പ്രണവിനും ചാന്‍സ്

പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ഒരു സിനിമയും തന്റെ സ്വപ്‌നമാണെന്ന് ഗോകുല്‍ പറയുന്നു. നേരത്തെ ആദിയുടെ ലൊക്കേഷനില്‍ വച്ച് ഇരുവരും ഒന്നിച്ചുനിന്നെടുത്ത ഫോട്ടോ വൈറലായിരുന്നു.

സിനിമയില്‍ ഗോകുല്‍

ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും നിര്‍മിച്ച, വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷിന്റെ വെള്ളിത്തിരാ അരങ്ങേറ്റം. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെങ്കിലും താരപുത്രന് പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചിരുന്നില്ല.

പപ്പുവിലെ നായകന്‍

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ, മികച്ച നിരൂപക പ്രശംസ നേടിയ അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിന് ശേഷം പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു ആണ് ഗോകുലിന്റെ പുതിയ ചിത്രം. വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മിയ്ക്കുന്നത്

മമ്മൂട്ടിയ്‌ക്കൊപ്പം

മമ്മൂട്ടി നായകനായി എത്തുന്ന മാസ്റ്റര്‍പീസ് എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ഗോകുല്‍ അവതരിപ്പിയ്ക്കുന്നുണ്ട്. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 ന് തിയേറ്ററുകളിലെത്തും.

English summary
Gokul Suresh wish to direct Prirthviraj and Pranav Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam