ആ ചിത്രത്തിനായി ഇനി കാത്തിരിക്കാന്‍ വയ്യ, കാളിദാസിന് ആശംസകളുമായി ഗോകുല്‍ സുരേഷ്‌

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. ബാലതാരമായി എത്തി പിന്നീട് നായകനടനായും തിളങ്ങിനില്‍ക്കുകയാണ് താരപുത്രന്‍. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ച കാളിദാസിന് ആരാധകരും ഏറെയാണ്. പൂമരം എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തില്‍ തരംഗമായത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച തുടക്കമാണ് കാളിദാസിന് മോളിവുഡില്‍ ലഭിച്ചത്. പിന്നാലെ തുടര്‍ച്ചയായി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും വലിയ വിജയ ചിത്രങ്ങള്‍ നടന് ലഭിച്ചിരുന്നില്ല.

kalidas jayaram-gokul suresh

അടുത്തിടെ തമിഴ് ആന്തോളജി ചിത്രം പുത്തം പുതു കാലൈയിലൂടെയാണ് കാളിദാസ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. സുധ കൊങ്കാര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. കാളിദാസിനൊപ്പം ജയറാം, ഉര്‍വ്വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. അതേസമയം പ്രേക്ഷകരുടെ ഇഷ്ടതാരത്തിന്‌റെ 27ാം പിറന്നാള്‍ ദിവസമാണ് ഇന്ന്. കാളിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും സഹതാരങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

കൂട്ടത്തില്‍ മറ്റൊരു താരപുത്രനായ ഗോകുല്‍ സുരേഷിന്റെതായി വന്ന ആശംസാ കുറിപ്പും ശ്രദ്ധേയമായി. കാളിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോകുല്‍ സുരേഷിന്റെ പോസ്റ്റ് വന്നത്. ഹാപ്പി ബെര്‍ത്ത്‌ഡേ കണ്ണാ, പുത്തം പുതു കാലൈയിലെ ജൂനിയര്‍ രാജീവ് സൂപ്പര്‍ കൂളായിരുന്നു, പാവ കഥൈകള്‍ക്കായി ഇനിയും കാത്തിരിക്കാന്‍ വയ്യ. നീ പൊളിക്ക് എന്നാണ് കാളിക്ക് ആശംസകള്‍ നേര്‍ന്ന് ഗോകുല്‍ കുറിച്ചത്.

അതേസമയം പുത്തം പുതു കാലൈയ്ക്ക് പിന്നാലെ കാളിദാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ആന്തോളജി ചിത്രമാണ് പാവ കഥൈകള്‍. സുധ കൊങ്കാര തന്നെ സംവിധാനം ചെയ്ത സിനിമയില്‍ സത്താര്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. തങ്കം എന്നാണ് കാളിദാസ് അഭിനയിച്ച ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ടീസറിലും ട്രെയിലറിലും ഇതുവരെ അവതരിപ്പിക്കാത്ത തരം ഒരു കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. വലിയ ആകാംക്ഷകളോടെയാണ് കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: kalidas jayaram gokul suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X