For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  25 വയസുകാരന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൂട്ടിയത്,മമ്മൂക്കയെക്കുറിച്ച് നിര്‍മ്മാതാവ്

  |

  മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂക്ക വീണ്ടും മാസ് ഹീറോയായി എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്ക പൂണ്ടുവിളയാടിയ ചിത്രമാണ് ഷൈലോക്കെന്നാണ് അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ് സിനിമ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

  രാജാധിരാജ. മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഷൈലോക്ക് കുതിക്കുന്നത്.

  ഷൈലോക്കിലെ മമ്മൂക്കയുടെ പ്രകടനത്തെ പ്രശംസിച്ച് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ നടന്ന രാമു കാര്യാട്ട് സ്മാരക പുരസ്‌കാര ചടങ്ങില്‍ വെച്ചായിരുന്നു നിര്‍മ്മാതാവ് മെഗാസ്റ്റാറിനെക്കുറിച്ച് സംസാരിച്ചത്. 25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തു കൂട്ടിയതെന്നാണ് ഗോകുലം ഗോപാലന്‍ പറഞ്ഞത്.

  മമ്മൂട്ടിയുമായി പഠിക്കുന്ന സമയത്ത് മുതല്‍ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നൊക്കെ എന്റെ അനിയനെ പോലെയാണ് എനിക്ക് തോന്നിയത്. ഇപ്പോള്‍ എനിക്ക് എന്റെ മകനെ പോലെയാണ് തോന്നുന്നത്. എന്താണ് ഇങ്ങനെ തോന്നാനുളള കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയെ വെച്ച് മുന്‍പ് പഴശ്ശിരാജ എന്ന ചരിത്ര സിനിമ എടുത്ത നിര്‍മ്മാതാവാണ് ഗോകുലം ഗോപാലന്‍.

  ഒരിടവേളയ്ക്ക് ശേഷം മമ്മൂക്കയുമായുളള സൗഹൃദത്തെക്കുറിച്ച് വീണ്ടും മനസു തുറക്കുകയായിരുന്നു അദ്ദേഹം. ഷൈലോക്കില്‍ ബോസ് എന്ന കഥാപാത്രമായിട്ടാണ് മെഗാസ്റ്റാര്‍ എത്തിയത്. സിനിമാക്കമ്പമുളള പലിശക്കാരനാണ് ബോസ്. രാജമാണിക്യം, കോട്ടയം കുഞ്ഞച്ചന്‍, തുറുപ്പുഗാലന്‍ എന്നീ ചിത്രങ്ങളിലേതുപോലെ മമ്മൂക്ക തകര്‍ത്താടുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്.

  മെഗാസ്റ്റാറിനൊപ്പം തമിഴ് താരം രാജ്കിരണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധിഖും കലാഭവന്‍ ഷാജോണുമാണ് വില്ലന്മാരായി എത്തുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 23ന് വമ്പന്‍ റിലീസായിട്ടാണ് മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

  തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ വിവാഹിതയായി! ശ്രീരഞ്ജിനിയെ താലിചാര്‍ത്തി രഞ്ജിത്ത്‌

  4 Day, 400 Special Show; Mammootty's Shylock Going To Mega Hit | Filmibeat Malayalam

  രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ സൂപ്പര്‍ താരം എത്തുന്നത്. ഗോപി സുന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും തരംഗമായി മാറിയിരുന്നു. ചെറുപ്പത്തിലെ സിനിമാ നടനാകാന്‍ കൊതിച്ചിറങ്ങി ബിസിനസുകാരനായി മാറിയ ബോസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. സിനിമ എപ്പോഴും ബോസിന് ഹരമാണ്. അതുകൊണ്ടു തന്നെ അയാളുടെ വാക്കിലും പ്രവ്യത്തിയിലും നില്‍പ്പിലും നടപ്പിലുമെല്ലാം ഒരു സിനിമാസ്റ്റൈല്‍ ഉണ്ട്. മീന നായികയാവുന്ന ചിത്രത്തില്‍ ബൈജു, ഹരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  പലരും അവിടെ അഭിനയിക്കുന്നതായി തോന്നി! ഫുക്രുവാണ് സത്യസന്ധനായ മികച്ച മല്‍സരാര്‍ത്ഥി: ധര്‍മ്മജന്‍

  Read more about: mammootty shylock
  English summary
  Gokulam Gopalan About Mammootty's Energy Level In Shylock
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X