»   » രണ്ട് പ്രാവശ്യവും മമ്മൂട്ടി അച്ഛനായ സന്തോഷം അറിയിക്കാനുള്ള ദൈവ നിയോഗം എനിക്കായിരുന്നു; പ്രിയന്‍

രണ്ട് പ്രാവശ്യവും മമ്മൂട്ടി അച്ഛനായ സന്തോഷം അറിയിക്കാനുള്ള ദൈവ നിയോഗം എനിക്കായിരുന്നു; പ്രിയന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഏതൊരാള്‍ക്കും മക്കള്‍ ജനിക്കുന്ന ആ മുഹൂര്‍ത്തം ഒരു പ്രത്യേക അനുഭൂതി നല്‍കുന്ന കാര്യമാണ്. ഭാര്യമാരുടെ പ്രസവസമയത്ത് അവരുടെ കൂടെ ഉണ്ടാവണം എന്ന് എല്ലാ ഭര്‍ത്താക്കന്മാരും ആഗ്രഹിയ്ക്കും. എന്നാല്‍ ജോലിയുടെ സ്വഭാവം വച്ച് പലപ്പോഴും അതിന് സാധിക്കാത്തവരുണ്ട്.

ഒരുമിച്ച ചിത്രങ്ങളെല്ലാം പരാജയം, പ്രിയദര്‍ശന് മമ്മൂട്ടിയോട് ശത്രുതയോ...?

കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും, മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് രണ്ട് പ്രാവശ്യവും കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ദൈവം നിയോഗിച്ചത് എന്നെയാണ്. ആ ദൈവനിയോഗത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നു.

സുറുമിയുടെ ജനനം

മമ്മൂട്ടി പടയോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ആദ്യ മകള്‍ സുറുമിയുടെ ജനനം. അന്ന് വാര്‍ത്താവിനിമയ സൗകര്യം വളരെ കുറവാണ്. പാലക്കാടുള്ള ലൊക്കേഷനിലാണ് സുല്‍ഫത്ത് പ്രസവിച്ചു എന്ന് പറഞ്ഞ് ഫോണ്‍ വന്നത്. ആ വിവരം മമ്മൂട്ടിയെ അറിയിക്കാനുള്ള ചുമതല അസിസ്റ്റന്റ് ഡയരക്ടറായ എനിക്കായിരുന്നു. മകള്‍ ജനിച്ചു എന്ന് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ മമ്മൂട്ടി വികാരഭരിതനാകുന്ന ആ നിമിഷം എനിക്കിപ്പോഴും ഓര്‍മയുണ്ട്.

ദുല്‍ഖറിന്റെ ജനനം

മമ്മൂട്ടി ഒരു സിനിമയുടെ ആവശ്യവുമായി മദ്രാസില്‍ എത്തിയപ്പോഴാണ് ദുല്‍ഖറിന്റെ ജനനം. വുഡ്‌ലാന്റ് ഹോട്ടലിലാണ് മമ്മൂട്ടി താമസിക്കുന്നത്. തൊട്ടടുത്ത മുറിയില്‍ പുതിയ സിനിമയുടെ കഥയെഴുത്ത് ജോലിയുമായി എത്തിയതാണ് ഞാന്‍. അന്ന് മമ്മൂട്ടി ഷൂട്ടിങിന് പോയിക്കഴിഞ്ഞപ്പോഴാണ് മകന്‍ ജനിച്ചു എന്ന് പറഞ്ഞ് ഹോട്ടല്‍ റൂമില്‍ ഫോണ്‍ വരുന്നത്. രണ്ടാമത്തെ കുട്ടി ജനിച്ച സന്തോഷം മമ്മൂട്ടിയോട് പറയാനുള്ള നിയോഗവും അങ്ങനെ എനിക്കായി.

ദൈവ നിയോഗം

അത് ദൈവത്തിന്റെ നിയോഗമാണ്. സുറുമി ജനിച്ച വിവരവും ദുല്‍ഖര്‍ ജനിച്ച വിവരവും മമ്മൂട്ടി അറിയുന്നത് എന്റെ നാവിലൂടെയാണ്- പ്രിയദര്‍ശന്‍ പറഞ്ഞു.

സത്യന്‍ ചിത്രം ഉപേക്ഷിച്ചത്

ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് തന്റെ ചിത്രം മമ്മൂട്ടി ഉപേക്ഷിച്ചു എന്ന് കഴിഞ്ഞ ദിവസം സത്യന്‍ അന്തിക്കാട് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഭാര്യ പ്രസവിക്കുമ്പോള്‍ താന്‍ അടുത്ത് വേണം എന്നും, ലണ്ടനില്‍ വച്ച് നടക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് എത്താന്‍ കഴിയില്ല എന്നും മമ്മൂട്ടി പറഞ്ഞതുമൊക്കെ സത്യന്‍ പറഞ്ഞു. പക്ഷെ എന്നിട്ടും ദുല്‍ഖറിനെ പ്രസവിക്കുന്ന സമയത്ത് മമ്മൂട്ടിയ്ക്ക് സുല്‍ഫത്തിന്റെ അടുത്ത് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

English summary
Good news for Mammootty, and I was in God's mission to inform: Priyadarshan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam