»   » ക്രിസ്മസ് ആഘോഷിക്കാന്‍ ജഗതിയുമുണ്ടാവും

ക്രിസ്മസ് ആഘോഷിക്കാന്‍ ജഗതിയുമുണ്ടാവും

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
ഈ ക്രിസ്മസ് ആഘോഷിയ്ക്കാന്‍ പ്രിയ നടന്‍ ജഗതി ശ്രീകുമാറും നമുക്കൊപ്പമുണ്ടാവുമോ? വെല്ലൂരില്‍ നിന്നുള്ള പുതിയ സൂചനകള്‍ ഈ പ്രതീക്ഷയാണ് മലയാളിയ്ക്ക് തരുന്നത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ചികില്‍സ അപ്പോഴേയ്ക്കും അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ തരുന്ന സൂചന.

കഴിഞ്ഞയാഴ്ച ജഗതിയെ സന്ദര്‍ശിച്ച ഗവണ്മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനോടും കുടുംബത്തോടുമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞത്.
ജഗതി ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച പി സി ജോര്‍ജ്ജിന് മുമ്പു പലതവണ പോയപ്പോഴത്തേക്കാള്‍ സന്തോഷകരമായ അനുഭവമാണേ്രത ഇത്തവണയുണ്ടായത്. ജഗതിയുടെ മകള്‍ പാര്‍വതിയെ വിവാഹം ചെയ്തിരിക്കുന്നത് പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് ആണ്.

ഏഴുമാസമായി ചികില്‍സയില്‍ കഴിയുന്ന ജഗതി കഴിഞ്ഞ ഏതാനും ആഴ്ചകളായി ആളുകളെ നന്നായി തിരിച്ചറിയുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്. ജഗതി ഇപ്പോള്‍ കുറച്ചൊക്കെ പാട്ട് മൂളാന്‍ തുടങ്ങിയിരിക്കുന്നു. എന്നാലിത് വേണ്ടത്ര വ്യക്തമല്ല. എങ്കിലും അത്തരം പ്രതികരണങ്ങളൊക്കെ ആരോഗ്യ നിലയിലെ പുരോഗതിയുടെ ലക്ഷണങ്ങളായാണ് ഡോക്ടര്‍മാര്‍ കാണുന്നത്.

ഫിസിയോ തെറാപ്പി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ശരീരത്തിലെ ഓരോ അവയവത്തെയും സാധാരണ നിലയിലേയ്ക്ക് തിരികെക്കൊണ്ടുവരാന്‍ ഫിസിയോ തെറാപ്പിയുടെ കടുത്ത രീതികളാണ് ജഗതിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ദിവസവും മണിക്കൂറുകളോളമാണ് ഫിസിയോ തെറാപ്പി ചെയ്യുന്നത്. ഫിസിയോ തെറാപ്പി തുടരുകയും ജഗതിയുടെ ശാരീരികവും മാനസികവുമായ പ്രതികരണങ്ങള്‍ മെച്ചപ്പെടുകയും ചെയ്താല്‍ രണ്ടുമാസം കൂടി മാത്രം ആശുപത്രിയിലെ ചികില്‍സ മതിയാകും.

ഇതനുസരിച്ച് ഡിസംബര്‍ അവസാരവാരത്തോടെ തിരുവനന്തപുരത്തെ വീട്ടിലേയ്ക്കു പോരാന്‍ കഴിയുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. അതിനുശേഷം ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ളവ വീട്ടില്‍വച്ച് തുടരുകയും ഇടയ്ക്ക് ആശുപത്രിയില്‍ പോവുകയും ചെയ്താല്‍ മതിയാകും.

English summary
Chief Whip PC George visited the ailing Malayalam comedian Jagathy Sreekumar at CMC hospital. George said that he was happy that the actor was making good progress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam