twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെലുങ്കിലെ താരപുത്രന്‍ കേരളം കീഴടക്കിയോ? കമ്മാരനും മോഹന്‍ലാലിനും വെല്ലുവിളിയുമായി ഭാരത് ആനെ നേനു!!

    |

    കേരളത്തില്‍ റിലീസിനെത്തിയ സിനിമകളുടെ പൊടിപൂരമാണ് നടക്കുന്നത്. കമ്മാരസംഭവം, പഞ്ചവര്‍ണതത്ത എന്നിങ്ങനെ സിനിമകളുടെ മത്സരത്തിനിടെ ഒരു അന്യഭാഷ ചിത്രം കൂടി വന്നാല്‍ എന്താ സ്ഥിതി. താരപുത്രനായ മഹേഷ് ബാബുവിന്റെ സിനിമയാണ് കേരളത്തില്‍ റിലീസിനെത്തിയിരിക്കുന്നത്.

    മമ്മൂക്കയെ കൊണ്ട് തോറ്റു! ഒരു സെല്‍ഫി ചോദിച്ചതിന് കാണിച്ച കുറുമ്പ് കണ്ടോ? തൃപ്തിയായെന്ന് താരങ്ങളുംമമ്മൂക്കയെ കൊണ്ട് തോറ്റു! ഒരു സെല്‍ഫി ചോദിച്ചതിന് കാണിച്ച കുറുമ്പ് കണ്ടോ? തൃപ്തിയായെന്ന് താരങ്ങളും

    തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഹിറ്റ് സിനിമകളുമായി മഹേഷ് ബാബു മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഏപ്രില്‍ 20 ന് റിലീസ് ചെയ്ത ഭാരത് ആനെ നേനു തെലുങ്കിലും സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് കേരളത്തിലേക്കും എത്തിയിരിക്കുന്നത്. തുടക്കം മോശമാക്കിയില്ലെന്ന് മാത്രമല്ല കേരളത്തിലും സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്.

    ഭാരത് ആനെ നേനു

    ഭാരത് ആനെ നേനു

    മഹേഷ് ബാബുവിനെ നായകനാക്കി കോറത്താല ശിവ സംവിധാനം ചെയ്ത സിനിമയാണ് ഭാരത് ആനെ നേനു. തെലുങ്കില്‍ നിര്‍മ്മിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മഹേഷിനൊപ്പം കീയാര അദ്വാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഏപ്രില്‍ 20 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മഹേഷ് ബാബു മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിച്ച സിനിമയ്ക്ക് അതിഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. കേരളത്തിലേക്ക് കൂടി ചിത്രം റിലീസിനെത്തിയതോടെ വലിയൊരു വിജയമാണ് സിനിമ പ്രതീക്ഷിക്കുന്നതും.

    കേരളത്തിലെ റിലീസ്

    കേരളത്തിലെ റിലീസ്

    ഭാരത് ആനെ നേനു കേരളത്തിലേക്ക് കൂടി എത്തിക്കാന്‍ കാണിച്ചത് സംവിധായകന്‍ കാണിച്ചത് ബുദ്ധിപരമായി നീക്കമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെലുങ്കില്‍ നിന്നും കേരളത്തിലെത്തി മികച്ച തുടക്കം മഹേഷ് ബാബുവിനും ഭാരത് ആനെ നേനു എന്ന സിനിമയ്ക്കും കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി മള്‍ട്ടിപ്ലെക്‌സ്, തിരുവനന്തപുരം ഏരിയസ് പ്ലെസ്, കൊല്ലം എന്നിവിടങ്ങളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. പല സെന്ററുകളില്‍ നിന്നുമായി മൂന്ന് ദിവസം കൊണ്ട് 5.51 ലക്ഷം രൂപയാണ് സിനിമ നേടിയിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണ് കളക്ഷനില്‍ സിനിമ കേരളത്തിലും മോശമില്ലാത്ത പ്രകടനമാണെന്ന് വിലയിരുത്തിയിരിക്കുന്നത്.

     വന്‍ സ്വീകരണം...

    വന്‍ സ്വീകരണം...

    ഫോറം കേരള ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത് ആദ്യദിനത്തെക്കാള്‍ കളക്ഷനില്‍ സിനിമയ്ക്ക് ഉയര്‍ച്ചയാണുള്ളതെന്നാണ്. എഴുപത്തി ഒന്‍പതിനായിരമായിരുന്നു ആദ്യദിനം സിനിമയ്കക് കിട്ടിയത്. രണ്ടാം ദിനത്തില്‍ 2.12 ലക്ഷം നേടിയ സിനിമ, മൂന്നാം ദിവസം 2.59 ലക്ഷമായിരുന്നു സ്വന്തമാക്കിയത്. അടുത്ത ദിവസങ്ങളില്‍ അത് വലിയൊരു സംഖ്യയായി മാറുമെന്നാണ് കരുതുന്നത്. മറ്റൊരു കാര്യം മലയാള സിനിമകള്‍ തിയറ്ററുകള്‍ കൈയടിക്കി വിജയം കൊയ്യുന്ന അതേ സമയത്ത് തന്നെയാണ് തെലുങ്ക് സിനിമയ്ക്ക് ഇത്രയധികം സ്വീകാര്യത കേരളത്തില്‍ കിട്ടിയിരിക്കുന്നത്.

      പഞ്ച് ഡയലോഗുകള്‍

    പഞ്ച് ഡയലോഗുകള്‍

    മുഖ്യമന്ത്രിയുടെ വേഷത്തിലാണെങ്കിലും സ്‌റ്റൈലിഷ് അവതരണവും പഞ്ച് ഡയലോഗുകളുമാണ് സിനിമയുടെ പ്രധാന ഘടകം. പ്രകാശ് രാജ്, ആര്‍ ശരത്കുമാര്‍, ആമാനി, സിത്താര തുടങ്ങി വന്‍താരനിരയാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. തെലങ്കില്‍ നിന്നും മലയാളത്തിലേക്ക സിനിമകള്‍ എത്തുന്നത് സര്‍വ്വ സാധാരണമായ കാര്യമാണ്. എല്ലാം ഡബ്ബ്ഡ് വേര്‍ഷനുമായിരിക്കും. അതിലൂടെ തന്നെ വലിയൊരു പിന്തുണ തെലുങ്ക് സിനിമകള്‍ക്ക് കേരളത്തില്‍ നിന്നും ലഭിക്കാറുമുണ്ട്. എന്നാല്‍ ഈ സിനിമ നേരിട്ട് തന്നെയാണ് റിലീസിനെത്തിയിരിക്കുന്നത്. കേരളത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സിനിമകളുടെ പട്ടികയിലേക്കാണ് ഭാരത് ആനെ നേനു എത്തിയിരിക്കുന്നത്. കേരളത്തില്‍ റിലീസ് ചെയ്ത് റെക്കോര്‍ഡ് കളക്ഷന്‍ നേടുന്ന തെലുങ്ക് സിനിമയാവാന്‍ മഹേഷ് ബാബുവിന്റെ ചിത്രത്തിന് കഴിയുമോ ഇല്ലയോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

    ഇതാണ് കുഞ്ഞിക്കയുടെ മാജിക്ക്! വാപ്പാന്റെ മകനല്ലേ.. അഭിനയത്തിലും ലുക്കിലും തോല്‍പ്പിക്കാന്‍ കഴിയില്ല!ഇതാണ് കുഞ്ഞിക്കയുടെ മാജിക്ക്! വാപ്പാന്റെ മകനല്ലേ.. അഭിനയത്തിലും ലുക്കിലും തോല്‍പ്പിക്കാന്‍ കഴിയില്ല!

    English summary
    A good start for the Mahesh Babu movie Bharat Ane Nenu in Kerala!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X