മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ എത്തും!മെഗാസ്റ്റാറിന്റെ മൂന്ന് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് ഗുഡ്വില്‍

By Midhun Raj

Recommended Video

കുഞ്ഞാലിമരക്കാരുമായി മമ്മൂക്ക വരുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മധുരരാജയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് മമ്മൂക്കയുടെതായി വരുന്നത്. സൂപ്പര്‍താരത്തിന്റെ കുഞ്ഞാലി മരക്കാറിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകകളോടെയാണ് കാത്തിരിക്കുന്നത്.

മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ആഗസ്റ്റ് സിനിമാസായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നത്. 2017 കേരളപ്പിറവി ദിനത്തിലായിരുന്നു ചരിത്ര സിനിമയുടെ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പല അനിശ്ചിതത്വങ്ങളിലേക്കും വിവാദങ്ങളിലേക്കും പോയ സിനിമ നീളുകയായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് സൂചിപ്പിച്ചുകൊണ്ടുളള ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പോസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള്‍

മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള്‍

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥികളിലൊരാളായ ജോബി ജോര്‍ജ്ജായിരുന്നു ഇതു സംബന്ധിച്ച വിവരം ഈസ്റ്റര്‍ ദിനത്തില്‍ അറിയിച്ചിരുന്നത്. മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നിര്‍മ്മാതാവ് എത്തിയിരുന്നത്. കൂട്ടത്തില്‍ മെഗാസ്റ്റാറിന്റെ കുഞ്ഞാലി മരക്കാറില്‍ നിര്‍മ്മാണ പങ്കാളിയാവുമെന്ന സൂചനകളും പ്രൊഡക്ഷന്‍ കമ്പനി തന്നു. സിനിമയെക്കുറിച്ചുളള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും താരനിര്‍ണയത്തിന് കൂടുതല്‍ സമയം വേണമെന്നും ഇവര്‍ അറിയിച്ചു.

മമ്മൂട്ടി അജയ് വാസുദേവ് ചിത്രം

മമ്മൂട്ടി അജയ് വാസുദേവ് ചിത്രം

രാജാധിരാജയ്ക്ക് ശേഷമുളള മമ്മൂട്ടി അജയ് വാസുദേവ് ചിത്രമാണ് ഗുഡ്വില്‍ എന്റര്‍ടെ്ന്‍മെന്റ്‌സ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. ഇതൊരു മാസ് എന്റര്‍ടെയ്‌നര്‍ സിനിമയാണെന്നുളള സൂചനകളും നിര്‍മ്മാതാവ് നല്‍കിയിരുന്നു. അജയ് വാസുദേവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും വിജയമായി മാറിയിരുന്നു. മാസ് പരിവേഷമുളള റോളുകളിലായിരുന്നു രാജാധിരാജയിലും മാസ്റ്റര്‍ പീസിലും മമ്മൂക്ക എത്തിയിരുന്നത്. ഈ ഗണത്തില്‍പ്പെടുന്നൊരു സിനിമയായിരിക്കും ഈ കൂട്ടുകെട്ടില്‍ വരികയെന്ന് സൂചനകളാണ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നല്‍കുന്നത്.ആഗസ്റ്റ് ആദ്യ വാരമാണ് ചിത്രം ആരംഭിക്കുകയെന്നും അറിയുന്നു.

പ്രമോദ് പപ്പന്റെ ചിത്രം

പ്രമോദ് പപ്പന്റെ ചിത്രം

പ്രമോദ് പപ്പന്റെ സംവിധാനത്തിലുളള മമ്മൂക്ക ചിത്രമാണ് നിര്‍മ്മാതാവ് പ്രഖ്യാപിച്ച മൂന്നാമത്തെ സിനിമ. മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളിലൊരാളായ ഡെന്നീസ് ജോസഫും പ്രമോദ് പപ്പനും ഒന്നിക്കുന്ന സിനിമ ഒരു ഡബിള്‍ ആക്ഷന്‍ ചിത്രമായിരിക്കുമെന്നും അറിയുന്നു. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ നിര്‍മ്മാതാവ് പുറത്തുവിട്ടിരുന്നില്ല. മമ്മൂട്ടിയെ നായകനാക്കി വജ്രം,തസ്‌കരവീരന്‍ എന്നീ സിനിമകളൊരുക്കിയ സംവിധായകന്‍ കൂടിയാണ് പ്രമോദ് പപ്പന്‍.

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍

സാമൂതിരിയുടെ പടത്തലവന്‍മാരുടെ പരമ്പരയിലെ നാലാമത്തെ കുഞ്ഞാലി മരക്കാരുടെ കഥയാണ് സിനിമയാകുന്നത്. ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് അടുത്തിടെ നിര്‍മ്മാതാവ് ഷാജി നടേശന്‍ വ്യക്തമാക്കിയിരുന്നു. ടിപി രാജീവനും ശങ്കര്‍ മഹാദേവനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X