ഗൂഗിളില്‍ ഇക്കൊല്ലം എറ്റവുമധികം പേര്‍ തിരഞ്ഞ സിനിമ കബീര്‍ സിങ്! സെലിബ്രിറ്റികളില്‍ ഒന്നാമത് ഈ ഗായിക
ഇക്കൊല്ലം എറ്റവുമധികം പേര്‍ സെര്‍ച്ച് ചെയ്ത സിനിമകളുടെ ലിസ്റ്റ് ഗൂഗിള്‍ പുറത്തുവിട്ടു. ലിസ്റ്റില്‍ ഷാഹിദ് കപൂറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കബീര്‍ സിങ്ങാണ് ഒന്നാമത് എത്തിയത്. അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പായ സിനിമ തിയ്യേറ്ററുകളില്‍ പണം വാരിയ ചിത്രം കൂടിയായിരുന്നു. ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം രണ്ടാമതും ജോക്കര്‍ മൂന്നാമതും ലിസ്റ്റില്‍ ഇടംനേടി. ക്യാപ്റ്റന്‍ മാര്‍വെല്‍,സൂപ്പര്‍ 30, മിഷന്‍ മംഗള്‍, ഗല്ലി ബോയ്, വാര്‍, ഹൗസ്ഫുള്‍ 4, ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു സിനിമകള്‍.

സിനിമകള്‍ക്ക് പുറമെ കൂടുതല്‍ ആളുകള്‍ തിരഞ്ഞ സെലിബ്രിറ്റികളുടെയും പാട്ടുകളുടെയും ലിസ്റ്റും ഗൂഗില്‍ പുറത്തുവിട്ടിരുന്നു. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറാണ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. പിന്നാലെ വിക്കി കൗശല്‍, രാണു മൊണ്ഡല്‍, താര സുതാരിയ,സിദ്ധാര്‍ത്ഥ് ശുക്ല തുടങ്ങിയവരും ഇടംപിടിച്ചിരിക്കുന്നു.
ഗാനങ്ങളുടെ ലിസ്റ്റില്‍ ലെ ഫോട്ടോ ലെ എന്ന പാട്ടാണ് ഒന്നാമത് എത്തിയിരിക്കുന്നത്. പിന്നാലെ രാണു മൊണ്ഡാല്‍ പാടിയ തേരി മേരി കഹാനിയും, ടിക്ക് ടോക്കില്‍ ട്രെന്‍ഡിംഗായി മാറിയ തേരി പ്യാരി പ്യാരി ദോ അഖിയാന്‍ എന്ന ഗാനവും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നു.


Click it and Unblock the Notifications