twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗൂഗിളില്‍ ഇക്കൊല്ലം എറ്റവുമധികം പേര്‍ തിരഞ്ഞത് മോഹന്‍ലാലിനെ! പിന്നിലായി മമ്മൂട്ടി

    By Midhun Raj
    |

    ലൂസിഫറിന്റെ വിജയത്തിലൂടെ ഇക്കൊല്ലം മലയാളത്തില്‍ തിളങ്ങിയ താരമാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ ചരിത്ര വിജയമാണ് നേടിയത്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ വിജയമായിട്ടാണ് സിനിമ മാറിയത്. 200 കോടി ക്ലബില്‍ കടന്ന ലൂസിഫര്‍ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ രണ്ട് സിനിമകളാണ് ഇക്കൊല്ലം മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയത്.

    ലൂസിഫറിന് പിന്നാലെ ഇട്ടിമാണിയും നടന്റെതായി തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. ലൂസിഫറിന്റെ വിജയത്തിലൂടെ സോഷ്യല്‍ മീഡിയയിലും മോഹന്‍ലാല്‍ തരംഗമായി മാറി. ഇക്കൊല്ലം ഗൂഗിളില്‍ എറ്റവുമധികം പേര്‍ തിരഞ്ഞ മലയാള നടനും മോഹന്‍ലാല്‍ തന്നെയാണ്.

    കഴിഞ്ഞ ദിവസമാണ്

    കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം ഗൂഗിള്‍ പുറത്തുവിട്ടത്. ലൂസിഫര്‍ വലിയ വിജയമായ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വലിയ മുന്‍തൂക്കമാണ് മോഹന്‍ലാലുമായി ബന്ധപ്പെട്ട സെര്‍ച്ചുകള്‍ക്ക് ഉളളത്. മോഹന്‍ലാലിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഇക്കൊല്ലം ഗൂഗിള്‍ സെര്‍ച്ചില്‍ രണ്ടാമത് എത്തിയത്. സെര്‍ച്ചിംഗില്‍ ചില മാസങ്ങളില്‍ മമ്മൂട്ടിയാണ് മുന്‍പിലുളളത്.

    ഇക്കൊല്ലം ഏഴ് സിനികളാണ് മമ്മൂക്കയുടെതായി പുറത്തിറ

    ഇക്കൊല്ലം ഏഴ് സിനിമകളാണ് മമ്മൂക്കയുടെതായി പുറത്തിറങ്ങിയത്. അഞ്ച് മലയാള സിനിമകളും തമിഴ്,തെലുങ്ക് ഭാഷകളില്‍ നിന്നായി ഒരോ ചിത്രങ്ങളുമാണ് പുറത്തിറങ്ങിയത്. ഇതില്‍ മധുരരാജ, മാമാങ്കം തുടങ്ങിയ സിനിമകള്‍ ഇക്കൊല്ലം മെഗാസ്റ്റാറിന്റെതായി വലിയ വിജയം നേടി. ലിസ്റ്റില്‍ ജനപ്രിയ നായകന്‍ ദിലീപ് മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നിലായി എത്തിയിരിക്കുന്നു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ സൂപ്പര്‍ഹിറ്റാക്കികൊണ്ടാണ് നടന്‍ ഈവര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് ശുഭരാത്രി, ജാക്ക് ആന്‍ഡ് ഡാനിയേല്‍, മൈ സാന്റ എന്നീ ചിത്രങ്ങളും നടന്റെതായി മലയാളത്തില്‍ പുറത്തിറങ്ങി. ദിലീപിന്റെ ക്രി്സ്മസ് റിലീസ് ചിത്രം മൈ സാന്റ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.

    മോഹന്‍ലാല്‍ ആരാധകരെയും

    ഗൂഗില്‍ സെര്‍ച്ചില്‍ പൃഥ്വിരാജാണ് ദിലീപിന് പിന്നില്‍ നാലാമത് എത്തിയിരിക്കുന്നത്. പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം കരിയറില്‍ വഴിത്തിരിവുണ്ടായ വര്‍ഷമായിരുന്നു 2019. നയന്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം ലൂസിഫര്‍ എന്ന ആദ്യ സംവിധാന സംരഭത്തിലൂടെ തരംഗമുണ്ടാക്കിയിരുന്നു.മോഹന്‍ലാല്‍ ആരാധകരെയും പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തിയ ചിത്രമായി പൃഥ്വിയുടെ ലൂസിഫര്‍ മാറി. ലൂസിഫറിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സും പൃഥ്വിയുടെതായി ഇക്കൊല്ലം വലിയ വിജയം നേടി.

    എന്തിനാ ചേട്ടന്മാരെ കുറച്ചുപേരുടെ ഈ അധ്വാനത്തെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത്! വെെറലായി പോസ്റ്റ്എന്തിനാ ചേട്ടന്മാരെ കുറച്ചുപേരുടെ ഈ അധ്വാനത്തെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത്! വെെറലായി പോസ്റ്റ്

    യമണ്ടന്‍ പ്രേമകഥ

    ഗൂഗില്‍ സെര്‍ച്ചില്‍ പൃഥ്വിരാജിന് പിന്നില്‍ ദുല്‍ഖര്‍ സല്‍മാനാണ് അഞ്ചാമത് എത്തിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലൂടെ ഇക്കൊല്ലം ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. യമണ്ടന്‍ പ്രേമകഥ ഹിറ്റായതിന് പിന്നാലെ ബോളിവുഡില്‍ സോയ ഫാക്ടര്‍ എന്ന ചിത്രവും ദുല്‍ഖറിന്റെതായി പുറത്തിറങ്ങി. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളില്‍ അഭിനയിച്ചതോടെ പാന്‍ ഇന്ത്യന്‍ ആക്ടറായി ദുല്‍ഖര്‍ മാറിയിരുന്നു.

    പൃഥ്വിരാജിന്റേത് മാത്രമല്ല! 2019 ഈ നവാഗത സംവിധായകരുടേത് കൂടിയാണ്! കാണാംപൃഥ്വിരാജിന്റേത് മാത്രമല്ല! 2019 ഈ നവാഗത സംവിധായകരുടേത് കൂടിയാണ്! കാണാം

    English summary
    Google's Most Searched Malayalam Celebrities Of 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X