ഹൈന്ദവ സംഘടനകള്‍ ഗോപാല ഗോപാല യ്ക്ക് പിന്നാലെ
ഹൈദരാബാദ്: ആമിര്‍ ഖാന്‍ നായകനായ പികെ എന്ന ചിത്രത്തിന് പിന്നാലെ ഹൈന്ദവ സംഘടനകള്‍ തെലുങ്കു സിനിമയായ ഗോപാല ഗോപാലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബോളിവുഡില്‍ ഹിറ്റായ ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ഗോപാല ഗോപാല. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്ന ഉടനെയാണ് പ്രതിഷേധക്കാരും രംഗത്തെത്തിയത്.
സൂപ്പര്‍ താരങ്ങളായ വെങ്കിടേഷും പവന്‍ കല്യാണും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഗോപാല ഗോപാല. ചിത്രത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കെതിരെ പരാമര്‍ശമുണ്ടെങ്കിലോ ഹിന്ദുമത വിശ്വാസികളുടെ വികാരങ്ങളെ ഏതെങ്കിലും തരത്തില്‍ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കിലോ അത് നീക്കം ചെയ്യണമെന്ന് ഹൈന്ദവ സംഘടനകള്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

വിശ്വഹിന്ദു പരിക്ഷത്ത്, ഭാഗ്യനഗര്‍ ഗണേശ് ഉത്സവ് സമിതി തുടങ്ങിയ സംഘടനകളാണ് ഇപ്പോള്‍ സിനിമയ്‌ക്കെതിരെ പരസ്യമായി രംഗത്തുള്ളവര്‍. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹൈന്ദവ ദൈവങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സിനിമ പുറത്തിറങ്ങിയാല്‍ തടയുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പികെ സിനിമയ്ക്ക് മുന്‍പുതന്നെ പുറത്തിറങ്ങിയ ഓ മൈ ഗോഡ് എന്ന ബോളിവുഡ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആണ് നായകനായത്. അന്ധവിശ്വാസങ്ങളെ ചിത്രത്തില്‍ കണക്കറ്റ് കളിയാക്കുന്നുണ്ട്. ആമിര്‍ഖാന്റെ പികെ എന്ന ചിത്രം ഓ മൈ ഗോഡുമായി ഏറെ സാമ്യമുള്ളതാണെന്ന് നിരൂപകര്‍ വിലയിരുത്തിയിരുന്നു. അതിനിടെ, പികെയ്‌ക്കെതിരായ പ്രതിഷേധം തുടരുമ്പോഴും ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് സിനിമ.


Click it and Unblock the Notifications











