»   » താന്‍ പണി തുടങ്ങി പട്ടികള്‍ക്ക് വേണമെങ്കില്‍ കുരക്കാമെന്ന് ഗോപി സുന്ദര്‍; വടി കൊടുത്ത് അടി വാങ്ങി!!

താന്‍ പണി തുടങ്ങി പട്ടികള്‍ക്ക് വേണമെങ്കില്‍ കുരക്കാമെന്ന് ഗോപി സുന്ദര്‍; വടി കൊടുത്ത് അടി വാങ്ങി!!

Posted By:
Subscribe to Filmibeat Malayalam

ഗോപി സുന്ദറിന്റെ പാട്ടുകളെല്ലാം കോപ്പി അടിക്കുന്നവയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ട്രോളി കൊന്നിരുന്നു. എന്നാല്‍ അവയൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടെടുത്ത് ധൈര്യമായി തന്നെ അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു. വീണ്ടു സോഷ്യല്‍ മീഡിയയെ വെല്ലുവിളിച്ച അദ്ദേഹത്തിന് വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയായിരിക്കുകയാണ്.

താന്‍ ഏറ്റെടുത്ത പുതിയ വര്‍ക്ക് തുടങ്ങിയെന്ന കാര്യം ഗോപി സുന്ദര്‍ ഫേസ്ബുക്കിലുടെ അറിയിച്ചിരിക്കുകയാണ്. തന്നെ ട്രോളാന്‍ വരുന്നവര്‍ക്ക് മറുപടിയായിട്ടാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അതിന് തിരിച്ചു കിട്ടിയിരിക്കുന്ന മറുപടി അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ വര്‍ക്കിലാണെന്നും പട്ടികള്‍ക്ക് വേണമെങ്കില്‍ കുരക്കാമെന്നുമാണ് അദ്ദേഹം പറയുന്നു. ഒപ്പം താനിത് തമാശ പറഞ്ഞതാണെന്നും തന്നെ പോലെ എല്ലാവര്‍ക്കും ഇത് ഒരു സ്‌പോര്‍സ്മാന്‍ സ്പീരിറ്റില്‍ എടുക്കാവുന്നതാണെന്നും കൂടി അദ്ദേഹം പറയുന്നു.

പ്രതീക്ഷിക്കാത്ത മറുപടി

താന്‍ പ്രയോഗിച്ച വാക്കുകള്‍ കൊണ്ട് തന്നെ തിരിച്ചും അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി കിട്ടിയിരിക്കുകയാണ്. പട്ടികള്‍ കുരക്കുന്നത് കള്ളനെ കണ്ടിട്ടാണെന്നും അവ ഒരിക്കലും അദ്ദേഹത്തിന്റെ ജോലി തടസപ്പെടുത്താറില്ലെന്നുമാണ് ഗോപിക്ക് കിട്ടിയ മറുപടി. മാത്രമല്ല ഇത് താനും തമാശക്ക് പറഞ്ഞതാണെന്ന് അദ്ദേഹവും പറയുന്നു.

കമന്റിന് മികച്ച പ്രതികരണം

ഗോപിക്ക് കിട്ടിയ ചുട്ട മറുപടിക്ക് നിരവധി ലൈക്കുകളാണ് ലഭിച്ചത്. ഇതോടെ അദ്ദേഹത്തെ ട്രോളാന്‍ അദ്ദേഹം തന്നെ അവസരം ഒരുക്കി കൊടുത്ത അവസ്ഥയിലായി.

കോപ്പിയടി വിവാദം

ഗോപി സുന്ദറിന്റെ പാട്ടുകളെല്ലാം മറ്റ് സിനിമകളിലെ പാട്ടുകളില്‍ നിന്നും കോപ്പി അടിച്ചവയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. അതിനുള്ള ഉദ്ദാഹരണവും ട്രോളാന്മാര്‍ കണ്ടുപിച്ചു കൊടുത്തിരുന്നു.

വിവാദങ്ങളൊന്നും ബാധിക്കാതെ ഗോപി സുന്ദര്‍

തന്റെ പേരില്‍ ഉയര്‍ന്നു വരുന്ന വിവാദങ്ങളൊന്നും അദ്ദേഹത്തെ ഒട്ടും ബാധിച്ചിരുന്നില്ല. കോപ്പി അടിച്ചതാണെങ്കിലും തന്നെ തേടി സിനിമ നിര്‍മ്മാതക്കാള്‍ വരുന്നുണ്ടെന്നും തന്റെ ജോലിക്ക് ഒരു കോട്ടവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.

ദുല്‍ഖറിന്റെ സിഐഎ യിലെ പാട്ടും കോപ്പി അടിച്ചോ ?

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ സിഐഎയിലെ പാട്ടും ഗോപി സുന്ദര്‍ കോപ്പി അടിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ
പറയുന്നത്. ടൂ കണ്‍ട്രീസില്‍ നിന്നുമാണ് സിഐഎ യിലേക്ക് പാട്ടിന് ഈണം കണ്ടെത്തിയതെന്നും, എന്നാല്‍ ടൂ കണ്‍ട്രീസിലെ പാട്ട് 'ഡെസ്പാരഡോ' എന്ന പഴയൊരു ഇംഗ്ലീഷ് സിനിമയില്‍ നിന്നും കോപ്പി അടിച്ചതാണെന്നുമാണ് പറയുന്നത്.

English summary
Gopi Sundar saying to media i'm working. Dogs ready to bark. It's a joke. Hope you guys will take it as the same sports man sprit as I take yours

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam