തെലുങ്കിലും മനം കവർന്ന് ഗോപീ സുന്ദർ!! 'ഗീത ഗോവിന്ദം' തകർത്തു!! പാട്ട് കാണാം

റൊമാന്റിക് ക്ലാസിക് ടച്ചുള്ള ഗാനമാണിത്.

വ്യത്യസ്തമായ സംഗീതത്തിലൂടെ മലയാളി പ്രേക്ഷകുടെ ഹൃദയം കീഴടക്കിയ സംഗീത സംവിധായകനാണ് ഗോപീ സുന്ദർ. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഗോപി സുന്ദർ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. വിജയ് ദേവർകോണ്ട, രശ്മിക മന്ദനാ എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇങ്കേം ഇങ്കേം എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മികച്ച അഭിപ്രായമാണ് പാട്ടിന് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

geetha govindam

റൊമാന്റിക് ക്ലാസിക് ടച്ചുള്ള ഗാനമാണിത്. ആനന്ദ് ശ്രീരാമിന്റെ വരികൾ സിദ്ധ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായ ക്ലാസിക്കൽ റൊമാന്റിക് ഗാനമാണിത്. പ്രണയം കാമുകിയെ അറിയിക്കാനുള്ള ശ്രമവും സ്വപ്നങ്ങളുമാണ് ഗാനത്തിന്റെ പ്രമേയം.

അർജുൻ റെഡ്ഡി എന്ന ചിത്രത്തിനു ശേഷം വിജയ് ദേവർകോണ്ട കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു റൊമാന്റിക് പ്രണയ ചിത്രമായിരിക്കും ഗീത ഗേവിന്ദം. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പുറത്തു വന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനാൽ ചിത്രം സൂപ്പർ ഹിറ്റാകുമെന്നാണ് വിലയിരുത്തൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X