എന്റെ നിലനില്‍പ്പിന് കാരണം നീയാണ്! അഭയ ഹിരണ്‍മയിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍
മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരിലൊരാളാണ് ഗോപി സുന്ദര്‍. മോളിവുഡിന് പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഗോപി സുന്ദര്‍ തിളങ്ങിയിരുന്നു. സൂപ്പര്‍ താര ചിത്രങ്ങള്‍ക്കെല്ലാം മിക്കപ്പോഴും ഗോപി സുന്ദറാണ് സംഗീതമൊരുക്കാറുളളത്. ഗോപി സുന്ദറിന്റെതായി വരാറുളള പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഗോപി സുന്ദര്‍ തിളങ്ങിയിരുന്നു. പാട്ടുകള്‍ ഒരുക്കുന്നതിന് പുറമെ സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കാറുണ്ട് ഗോപി സുന്ദര്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് ഗോപി സുന്ദര്‍.

ജീവിത പങ്കാളി അഭയ ഹിരണ്‍മയിക്കൊപ്പമുളള ചിത്രങ്ങളാണ് ഗോപി സുന്ദര്‍ പങ്കുവെക്കാറുളളത്. പലപ്പോഴും ചിത്രങ്ങളെ വിമര്‍ശിച്ച് നിരവധി പേര്‍ എത്താറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ഇരുവരും മുന്നോട്ട് പോകുന്നത്. മുന്‍പ് ഗോപി സുന്ദറുമായുളള ബന്ധത്തെ ചൊല്ലിയുളള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഭയ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു.

പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗായികയുടെ കുറിപ്പ് വന്നത്. 2017ല്‍ പുറത്തിറങ്ങിയ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഗൂഢാലോചനയിലെ 'ഖല്‍ബില് തേന്‍ ഒഴുകണ കോയിക്കോട്' എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്നും ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഏതാനും സിനിമകളില്‍ അഭയ പാടിയിരുന്നു.

തിരക്കുകള്‍ക്കിടെയിലും ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് ഇരുവരും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലോക് ഡൗണില്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യമെന്തെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. മൃഗങ്ങളോട് ഏറെ കരുണ കാണിക്കാന്‍ തുടങ്ങി എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും കുറിച്ചിരുന്നത്. അഭയ ഹിരണ്‍മയിക്കൊപ്പം ഒരു ആടിനെ ചേര്‍ത്ത് പിടിച്ചുകൊണ്ടായിരുന്നു അന്ന് താരത്തിന്റെ പോസ്റ്റ് വന്നത്.

ഇപ്പോഴിതാ ഗോപി സുന്ദറിന്റെതായി വന്ന പുതിയ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണയും അഭയ ഹിരണ്‍മയിക്കൊപ്പമുളള ഒരു ചിത്രം തന്നെയാണ് സംഗീത സംവിധായകന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഗോപി സുന്ദര്‍ നല്‍കിയ ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഞാന്‍ നിലനില്‍ക്കുന്നതിന് നീ മാത്രമാണ് കാരണം എന്നാണ് അഭയ ഹിരണ്‍മയിക്കൊപ്പമുളള ചിത്രത്തിനൊപ്പം ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. അഭയയെ ചേര്‍ത്തുപിടിച്ച് നെറുകെയില്‍ ഉമ്മ വെക്കുന്ന ഗോപി സുന്ദറിനെ ചിത്രത്തില്‍ കാണാം. അഭയയ്‌ക്കൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ ഇടയ്ക്കിടെ ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications