അബ്രഹാമിന്റെതു പോലെ അമീറിനും കിടുക്കന്‍ ബിജിഎം വേണമെന്ന് ട്രോളന്മാര്‍! നന്ദിയറിയിച്ച് ഗോപി സുന്ദര്‍
മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്. ഗോപിയുടെ പാട്ടുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. മെലഡി ഗാനങ്ങള്‍ക്കൊപ്പം
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന അടിപൊളി ഗാനങ്ങളും ഒരുക്കിയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും ഗോപി സുന്ദര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഗീത സംവിധാനത്തിനു പുറമെ പശ്ചാത്തല സംഗീതവും അദ്ദേഹം സിനിമകള്‍ക്ക് വേണ്ടി ചെയ്യാറുണ്ട്. മമ്മൂക്കയുടെതായി അടുത്തിടെ ഇറങ്ങിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് പാട്ടുകളും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ചെയ്തത് ഗോപിയായിരുന്നു.

അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടി ഗോപി ചെയ്ത വര്‍ക്കിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. മമ്മൂക്കയുടെ പുതിയ ചിത്രം അമീറിന് വേണ്ടിയും പാട്ടുകള്‍ ഒരുക്കുന്നത് ഗോപി സുന്ദര്‍ തന്നെയാണ്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ് വിജയന്‍ ഒരുക്കുന്ന ഡോണ്‍ സിനിമയാണ് അമീര്‍. അമല്‍ നീരദിന്റെ ബിലാലിനു പിന്നാലെയായിരുന്നു മമ്മൂക്കയുടെ അമീറിന്റെ പ്രഖ്യാപനമുണ്ടായത്. അമീറിനു വേണ്ടിയും ഗോപീ സുന്ദര്‍ മികച്ച സംഗീതമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുളളത്. ചിത്രത്തിന്റെ പോസ്റ്ററിനെയും ഗോപീസുന്ദറിനെയും വെച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യങ്ങളില്‍ വരുന്നത്. ഇത്തരം ട്രോളുകള്‍ ഗോപിസുന്ദര്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി ഷെയര്‍ ചെയ്തിരുന്നു. തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഗോപി സുന്ദര്‍ എത്തിയിരുന്നത്. അമീറിന്റെ സംഗീതത്തിനു പുറമെ പശ്ചാത്തല സംഗീതമൊരുക്കുന്നതും ഗോപീ സുന്ദര്‍ തന്നെയാണെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











