twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂസ് റൂമില്‍ നിന്നും പിറന്ന പാട്ട്! സംഗീത വീഡിയോയുമായി ഗോപി സുന്ദറും സംഘവും

    By Midhun Raj
    |

    കൊറോണ വൈറസിനെ ചെറുക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. കോവിഡ് ഭീതിക്കിടെ ജനങ്ങളോട് വീട്ടില്‍ തന്നെ ഇരിക്കാന്‍ എല്ലാവരും നിര്‍ദ്ദേശിച്ചിരുന്നു. വീട്ടില്‍ തന്നെ ഇരിക്കാനും പുറത്തേക്ക് ഇറങ്ങരുതെന്നുമാണ് താരങ്ങള്‍ അടക്കമുളളവരും അഭ്യര്‍ത്ഥിച്ചത്‌. അതേസമയം സംഗീത സംവിധായകന്‍ ഗോപിസുന്ദറും സംഘവും ഒരുക്കിയ കോവിഡ് 19 ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്റെ വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

    song

    ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ വാര്‍ത്താ അവതാരകയുടെ അഭ്യര്‍ത്ഥന പ്രകാരം ഗോപി സുന്ദറും ഗാനരചയിതാവ് ഹരിനാരായണനും കണ്ണൂര്‍ ഷെരീഫും ചേര്‍ന്നൊരുക്കിയ ഒരു പാട്ടിനെ മിനുക്കിയെടുത്തിരിക്കുകയാണ് ഇവര്‍. ഇതും പോയ്‌പ്പോയിടും, വിരല്‍ കോര്‍ക്കേണ്ട, മനം ചേര്‍ക്കാമിനി എന്ന വരികളിലാണ് ഗാനം ആരംഭിക്കുന്നത്.

    അതിലും വലിയ ഈശ്വരാരാധന വേറെയില്ല! മനസുതുറന്ന് സംവിധായകന്‍ ബ്ലെസിഅതിലും വലിയ ഈശ്വരാരാധന വേറെയില്ല! മനസുതുറന്ന് സംവിധായകന്‍ ബ്ലെസി

    ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് പാട്ട് ഒരുക്കിയത്. കണ്ണൂര്‍ ഷെരീഫ്, നിരഞ്ജ് സുരേഷ്, ഹരീഷ് ശിവരാമകൃഷ്ണന്‍, ക്രിസ്റ്റകല, ഐക്കി ബെറി, സിതാര കൃഷ്ണകുമാര്‍, അഭയ ഹിരണ്‍മയി തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗായകര്‍ക്കൊപ്പം ഗോപി സുന്ദറും ഗാനം ആലപിക്കുന്നുണ്ട്. നാളെ, നല്ല നാളെ മണ്ണില്‍ വന്നിട്ടും... ഇല്ല തോല്‍ക്കുകയില്ല , വേണ്ട ഭീതികള്‍ എന്നി വരികളിലാണ് ഗാനം അവസാനിക്കുന്നത്.

    നേരത്തെ കെഎസ് ചിത്രയും സംഘവും ഇതേപൊലൊരു വീഡിയോ പങ്കുവെച്ച് എത്തിയിരുന്നു. ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹ ദീപമേ മിഴി തുറക്കൂ എന്ന് പാട്ട് പാടികൊണ്ടാണ് മലയാളത്തിലെ 23 പ്രമുഖ പിന്നണി ഗായകര്‍ എത്തിയിരുന്നത്. സുജാത മോഹന്‍, ശ്വേത മോഹന്‍, കാവാലം ശ്രീകുമാര്‍, ശരത്, അഫ്‌സല്‍, വിധു പ്രതാപ്, രഞ്ജിനി ജോസ്, സച്ചിന്‍ വാര്യര്‍, രാജലക്ഷ്മി, റിമി ടോമി, ജ്യോല്‍സന, ദേവാനന്ദ്, രവിശങ്കര്‍, രമേശ് ബാബു, ശ്രീറാം, പ്രീത, നിഷാദ്, സംഗീത, രാകേഷ് ബ്രഹ്മാനന്ദന്‍, അഖില ആനന്ദ്, ദിവ്യാ മേനോന്‍, ടീനു തുടങ്ങിയ ഗായകര്‍ ചേര്‍ന്നാണ് അന്ന് പാട്ട് പാടിയിരുന്നത്.

    ഇന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച ഒരു ഹ്രസ്വ ചിത്രവും നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, രണ്‍ബീര്‍ കപൂര്‍, ശിവരാജ് കുമാര്‍, ആലിയ ഭട്ട്, പ്രിയങ്കാ ചോപ്ര തുടങ്ങിവരായിരുന്നു ഹ്രസ്വ ചിത്രത്തില്‍ ഉണ്ടായിരുന്നത്.

    വീഡിയോ

    സ്‌കൂള്‍-കോളേജ് കാലഘട്ടത്തിലെ ചിത്രങ്ങളുമായി പേളി! കൂടെ ഒരു താരപുത്രനുമുണ്ട്‌സ്‌കൂള്‍-കോളേജ് കാലഘട്ടത്തിലെ ചിത്രങ്ങളുമായി പേളി! കൂടെ ഒരു താരപുത്രനുമുണ്ട്‌

    Read more about: coronavirus
    English summary
    Gopi Sundar's Heal Covid 19 Video Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X