എന്റെ സര്‍വ്വ സംഗീതത്തിന്റെയും പിന്നിലെ സ്ത്രീ! അഭയ ഹിരണ്‍മയിയെക്കുറിച്ച് ഗോപി സുന്ദര്‍! കാണൂ
വനിതാ ദിനത്തില്‍ പ്രിയപ്പെട്ടവള്‍ക്ക് ആശംസകളുമായി ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രണയിനിയും ഗായികയുമായ അഭയ ഹിരണ്‍മയിക്കാണ് ലോക വനിതാ ദിനത്തില്‍ സംഗീത സംവിധായകന്‍ ആശംസകള്‍ നേര്‍ന്നത്. അഭയയുടെ പുഞ്ചിരിക്കുന്ന മുഖം പോസ്റ്റ് ചെയ്തതിനൊപ്പം എന്റെ സര്‍വ്വ സംഗീതത്തിന്റെയും പിന്നിലെ സ്ത്രീ എന്നാണ് ഗോപി സുന്ദര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
അടുത്തിടെ വാലന്റൈന്‍സ് ദിനത്തിലായിരുന്നു ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന കാര്യം അഭയ ഹിരണ്‍മയി പങ്കുവെച്ചത്. അന്ന് ഗോപിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗായിക എത്തിയിരുന്നത്. പൊതുവേദികളില്‍ ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ലെന്നും നിയമപരമായി വിവാഹിതനായ ആ വ്യക്തിയും താനും ഒരുമിച്ച് കഴിയുകയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

അഭയ ഹിരണ്‍മയിക്കൊപ്പമുളള ചിത്രവുമായി ഗോപി സുന്ദറും മുന്‍പ് എത്തിയിരുന്നു. അഭയയ്ക്കൊപ്പമുളള ചിത്രത്തിന് തന്നെ വിമര്‍ശിച്ചവര്‍ക്ക് അന്ന് കിടിലന്‍ മറുപടിയും ഗോപി സുന്ദര്‍ നല്‍കിയിരുന്നു. ഒരു ജീവിതം എന്ന തലക്കെട്ടോട് കൂടിയാണ് നേരത്തെ ഗായികയ്‌ക്കൊപ്പമുളള ചിത്രം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.


Click it and Unblock the Notifications