മമ്മൂക്ക-അജയ് വാസുദേവ് ചിത്രം മെഗാ മാസ്സായിരിക്കുമെന്ന് ഗോപി സുന്ദര്‍! കാണൂ

By Midhun Raj

മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മധുരരാജയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനു ശേഷം കൈനിറയെ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി ഒരുങ്ങുന്നത്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ ഈ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മുന്‍പ് നിരവധി ചിത്രങ്ങളാണ് മമ്മൂക്കയുടെതായി പ്രമുഖ സംവിധായകരെല്ലാം പ്രഖ്യാപിച്ചിരുന്നത്. മാസ്റ്റര്‍ പീസിനു ശേഷമുളള അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അതേസമയം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തി സിനിമയെക്കുറിച്ച് ഗോപി സുന്ദര്‍ പറഞ്ഞ കാര്യങ്ങള്‍ വെെറലായി മാറിയിരുന്നു.

മമ്മൂട്ടിയും അജയ് വാസുദേവും

മമ്മൂട്ടിയും അജയ് വാസുദേവും

രാജാധിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടായിരുന്നു മമ്മൂട്ടിയും അജയ് വാസുദേവും. ആദ്യ ചിത്രം ഹിറ്റാക്കിയ ഈ കൂട്ടുകെട്ടിലെ രണ്ടാമത്തെ സിനിമയും എല്ലാവരും സ്വീകരിച്ചിരുന്നു. മാസ്റ്റര്‍ പീസ് എന്ന സിനിമ മമ്മൂക്ക ഫാന്‍സ് ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ആദ്യ രണ്ട് സിനിമകളും മാസ് എന്റര്‍ടെയ്‌നറുകളായിരുന്ന ഈ കൂട്ടുകെട്ടിലെ പുതിയ സിനിമയ്ക്കായും ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

സിനിമയെക്കുറിച്ച് ഗോപി സുന്ദര്‍

സിനിമയെക്കുറിച്ച് ഗോപി സുന്ദര്‍

ഇതിനിടെയാണ് സിനിമയെക്കുറിച്ച് തുറന്നുപറഞ്ഞ് ഗോപി സുന്ദര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നത്. മമ്മൂക്ക ചിത്രത്തിനു വേണ്ടിയാണ് താന്‍ ഇപ്പോള്‍ പാട്ടുകള്‍ ഒരുക്കുന്നതെന്ന് ഗോപി സുന്ദര്‍ ലൈവില്‍ പറഞ്ഞു. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രാജാധി രാജയ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചത് ഗോപി സുന്ദറായിരുന്നു. രണ്ടാം തവണയാണ് അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രത്തിനായി ഗോപി സുന്ദര്‍ പാട്ടുകള്‍ ഒരുക്കുന്നത്.

പക്ക മാസ് എന്റര്‍ടെയ്‌നറാണ്

പക്ക മാസ് എന്റര്‍ടെയ്‌നറാണ്

അതേസമയം മമ്മൂക്കയുടെ പുതിയ ചിത്രം ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിരിക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. മെഗാസ്റ്റാറിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ മധുരരാജയിലെ പാട്ടുകള്‍ ഒരുക്കിയത് ഗോപി സുന്ദറായിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ആയിരിക്കും മമ്മൂക്ക അജയ് വാസുദേവ് ചിത്രമെന്ന് അടുത്തിടെ അണിയറക്കാര്‍ സുചന നല്‍കിയിരുന്നു.

ആഗസ്റ്റ് ആദ്യ വാരമായിരിക്കും

ആഗസ്റ്റ് ആദ്യ വാരമായിരിക്കും

ബിബിന്‍ മോഹന്‍ അനീഷ് ഹമീദ് തുടങ്ങിയവരുടെ തിരക്കഥയിലാണ് സംവിധായകന്‍ പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. ആഗസ്റ്റ് ആദ്യ വാരമായിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും അറിയുന്നു. ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ മമ്മൂക്ക അജയ് വാസുദേവ് കൂട്ടുകെട്ടിലുളള പുതിയ ചിത്രത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

മധുരരാജയുടെ വന്‍വിജയത്തിന് ശേഷം

മധുരരാജയുടെ വന്‍വിജയത്തിന് ശേഷം

അതേസമയം മധുരരാജയുടെ വന്‍വിജയത്തിന് ശേഷം ഉണ്ട എന്ന സിനിമയാണ് മെഗാസ്റ്റാറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. അനുരാഗ കരിക്കിന്‍ വെളളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്റെ സിനിമ കൂടിയാണിത്. ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് മമ്മൂക്ക എത്തുന്നത്. സിനിമ ഈദിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉണ്ടയ്ക്കു പുറമെ, മാമാങ്കം,പതിനെട്ടാം പടി, ബിലാല്‍, അമീര്‍ , ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളും മെഗാസ്റ്റാറിന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X