പുരുഷുവിന്‍റെ അനുഗ്രഹത്തോടെ ഗോപിസുന്ദർ ലൈവ് ഒൻസമ്പിൾ! ഇനിയാണ് യഥാര്‍ത്ഥ പൂരം! കാണൂ!
വൈവിധ്യമാര്‍ന്ന ഈണങ്ങളുമായാണ് ഓരോ തവണയും ഗോപി സുന്ദര്‍ എത്താറുള്ളത്. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ എല്ലാവര്‍ക്കും സംഗീതം എന്ന ആശയത്തോടെ ഗോപി സുന്ദര്‍ എന്‍സമ്പിളുമായി എത്തുകയാണ് അദ്ദേഹം. പുതിയ ബാന്‍ഡ് തുടങ്ങുന്നതിനെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചെത്തിയത് അദ്ദേഹം തന്നെയായിരുന്നു. ഫേസ്ബുക്കിലൂടെ നിമിഷനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ വളര്‍ത്തുനായ പുരുഷുവിന്റെ അനുഗ്രഹം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്ത പ്രമോ വീഡിയോയും വൈറലായി മാറിയിരുന്നു.
ബാന്‍ഡ് ബിഗ് ജി എന്ന പേരില്‍ നേരത്തെ തന്നെ അദ്ദേഹത്തിന് ബാന്‍ഡുണ്ട്. വലിയ പരിപാടികളാണ് ഈ ബാന്‍ഡിലൂടെ ചെയ്യുന്നത്. ഇതിന് പുറമേയായാണ് ഗോപി സുന്ദര്‍ ലൈവ് എന്‍സമ്പിളും തുടങ്ങിയത്. ചെറുകിട ഇവന്റുകളിലേക്ക് എത്താനാവുന്നില്ലെന്നും എല്ലാത്തരം ഇവന്റ് ടീമുകള്‍ക്കും ബാന്‍ഡ് സംഗീതം ലഭ്യമാക്കുകയെന്ന ആശയത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം പറയുന്നു.

ഗായകരായ നിത്യമാമന്‍, കാവ്യ അജിത്, മാധവ് നായര്‍, ക്രിസ്റ്റകല തുടങ്ങിയവരാണ് ബാൻഡിലെ പ്രധാന ഗായകർ. ഷിയാൻ ഷാജി ലീഡ് ഗിറ്റാറും, ജാക്ക്സൺ ജേക്കബ് ബേസും , സച്ചിൻ സാം കീബോർഡും , മിഥുൻ പോൾ ഡ്രമ്മറുംഒരുക്കുമ്പോൾ പുതിയ വേദികളിലേക്ക് പുതിയ മുഖങ്ങളെയും ഗോപി സുന്ദർ ലൈവ് ഒൻസമ്പിളിലൂടെ കൊണ്ടു വരും. മുഹമ്മദ് മഖ്‌ബൂൽ മൻസൂർ പോലെ ഉള്ള ബഹുമുഖ പ്രതിഭകൾ ബാൻഡുമായി സഹകരിക്കും എന്ന് ഗോപി സുന്ദർ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











