For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പണിയില്ലാത്തവർ പലതും പറയും... മൈൻഡ് ചെയ്യാറില്ല', പ്രിയതമയുടെ ഗ്ലാമറസ് ഫോട്ടോയ്ക്ക് കമന്റുമായി ​ഗോപി സുന്ദർ

  |

  പുതിയ സംഗീത സംവിധായകരിൽ പ്രസിദ്ധനാണ് ഗോപി സുന്ദർ. സംഗീത ലോകത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ചുകൊണ്ട് ഇരിക്കുന്ന ഒരാൾ കൂടിയായ ​ഗോപി സുന്ദർ മലയാളവും കടന്ന് തെലുങ്കിൽ വരെ സജീവമാണ് ഇപ്പോൾ. ഗോപിസുന്ദറും ഗായിക അഭയ ഹിരണ്മയിയും തമ്മിലുള്ള ലിവ് ഇൻ റിലേഷൻഷിപ്പ് ബന്ധം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന ഗോപി സുന്ദർ ഒമ്പത് വർഷത്തോളമായി അഭയയുമായി പ്രണയത്തിലാണ്.

  'മുതിർന്നവരേ കേൾക്കും പോലെ മക്കളെ കേൾക്കും', അച്ഛനെന്ന നിലയിൽ വിനീതിന് നൂറിൽ നൂറ് മാർക്കാണെന്ന് ദിവ്യ!

  എല്ലാ പൊതുപരിപാടികളിലും ​ഗായിക കൂടിയായ‌ അഭയ ​ഗോപി സുന്ദറിനൊപ്പം ഉണ്ടാകും. ​ഗായക എന്നതിലുപരി നല്ല മോഡൽ കൂടിയായ അഭയ ഇടയ്ക്കിടെ ​ഗ്ലാമറസ് വസ്ത്രങ്ങളിൽ ഉള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. നടിമാരുടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് അപമാനിച്ചുള്ളകമന്റുകൾ പ്രത്യക്ഷപ്പെടുന്നപോലെ അഭയയുടെ ​ഗ്ലാമറസ് ചിത്രങ്ങൾക്ക് നേരെയും വിർശകർ വാളുമായി എത്തിയിരുന്നു. പരിഷ്കാരം ഇചത്തി കൂടിപ്പോയില്ലേ? എന്നൊക്കെയുള്ള തരത്തിലാണ് അഭയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മുമ്പ് പലപ്പോഴും ലഭിച്ച കമന്റുകൾ. അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ അഭയ ഗോപിസുന്ദറിന് ഒപ്പം ഗ്ലാമറസ് വേഷത്തിൽ എത്തിയത് സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു.

  പ്രേമനൈരാശ്യമാണോയെന്നാണ് എല്ലാവർക്കും അറിയേണ്ടത്, ആ അസുഖമാണ് ശരീരത്തെ മാറ്റിയത്'; സനുഷ സന്തോഷ്

  തെലുങ്ക് ചിത്രമായ മോസ്റ്റ് എലിജിബിൾ ബാച്ചിലറിന്റെ വിജയാഘോഷത്തിൽ ഇരുവരും പങ്കെടുത്തപ്പോഴാണ് ബോളിവുഡ് നടിമാർ മാറിനിനിൽക്കുന്ന തരത്തിൽ ​ഗ്ലാമറസായി ​ഗോപിക്കൊപ്പം അഭയ എത്തിയത്. എന്റെ പവർ ബാങ്ക് എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദർ അഭയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഡീപ്പ് നെക്കുള്ള തിളക്കമാർന്ന ഷോർട്ട് ​ഗൗണാണ് അന്ന അഭയ ധരിച്ചിരുന്നത്. താരത്തിന്റെ വസ്ത്രധാരണത്തിന് എതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും വന്നിരുന്നു. അതിന് എതിരെ അഭയ ഹിരണ്മയി പ്രതികരിക്കുകയും ചെയ്തിരുന്നു.

  ​പലപ്പോഴായി സോഷ്യൽമീഡിയ അഭയയ്ക്ക് നേരെ വാളുമായി വരുമ്പോൾ അഭയയ്ക്ക് വേണ്ടി സംസാരിച്ച് പിന്തുണ നൽകി ​ഗോപി സുന്ദർ ഒപ്പമുണ്ടാകും. ഇപ്പോൾ അഭയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ​ഗോപി സുന്ദർ കുറിച്ച കമന്റാണ് വൈറലാകുന്നത്. ​ഹൈദരാബാദിലെ ചരിത്ര പ്രസി​ദ്ധമായ ഗോൽ​ഗോണ്ട ഫോർട്ടിൽ വെച്ച് നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. എന്റെ സുന്ദരി എന്നാണ് അഭയയുടെ ചിത്രങ്ങൾ കണ്ട് ​ഗോപി സുന്ദർ കമന്റായി കുറിച്ചത്. ഇതിന് മുമ്പ് പർപ്പിൾ നിറത്തിലുള്ള ടോപ്പിൽ അതി സുന്ദരിയായിട്ടുള്ള ചിത്രങ്ങൾ അഭയ പങ്കുവെച്ചപ്പോൾ എന്റെ ഹോട്ട് എന്ന കമന്റിനൽകിയാണ് തന്റെ പിന്തുണ ഗോപി അറിയിച്ചത്.

  അഭയയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പിന്തുണ നൽകി പോകുന്ന ​ഗോപിയെ താരജോഡികളുടെ ആരാധകർ അഭിനന്ദിക്കാറുണ്ട്. നോട്ട് ബുക്ക് എന്ന സിനിമയിലൂടെയാണ് ഗോപി സുന്ദർ ആദ്യമായി സംഗീത സംവിധായകനാകുന്നത്. എങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഉദയനാണ് താരത്തിലെ ഗാനങ്ങൾ ഈണം പകർന്നപ്പോഴാണ്. പിന്നീടങ്ങോട്ട് ഗോപി സുന്ദറിന്റെ വർഷങ്ങളായിരുന്നു. ഒന്നിന് പിറകെ ഒന്നായി സിനിമകൾ ഗോപി സുന്ദറിന് വന്നുകൊണ്ടേയിരുന്നു. ആദ്യ ഭാര്യയിൽ ​ഗോപിക്ക് രണ്ട് മക്കളുമുണ്ട്. ഏതാണ്ട് 170 ലധികം സിനിമകളിൽ സംഗീത സംവിധായകനായി പാട്ടുകൾക്ക് ഈണം പകർന്നിട്ടുണ്ട് ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ചില സിനിമകളിൽ അഭയ പാടിയിട്ടുണ്ട്. സം​ഗീത സംവിധായകൻ എന്നതിലുപരി ​ഗായകനായും ​ഗോപി സുന്ദർ തിളങ്ങിയിട്ടുണ്ട്. ടക്ക് ജ​ഗദീഷ്, 18 പേജസ്, മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്നീ സിനിമകൾക്ക് വേണ്ടിയാണ് ഏറ്റവും പുതിയതായി ​ഗോപി സുന്ദർ സം​ഗീതം ഒരുക്കിയത്.

  Read more about: gopi sunder
  English summary
  Gopi Sunder comments on abhaya hiranmayi glamorous photos goes viral, fans praises gopi's supportive attitude
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X