നായകുട്ടിയെ വില്‍ക്കാനുണ്ട്; ഗോപി സുന്ദറിന്റെ ഫേസ് ബുക്ക് പോസ്റ്റ് കാണണോ?
സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്റെ നായക്കുട്ടിയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്. ഒന്നരമാസം പ്രായമുള്ള പഗ്ഗുമായുള്ള ഫോട്ടോയാണ് നായകുട്ടിയെ വില്‍ക്കാനായി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ നായക്കുട്ടിയെ വാങ്ങാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടങ്കില്‍ വിളിക്കാമെന്നാണ് ഗോപി സുന്ദര്‍ തന്റെ ഫേസ് ബുക്കില്‍ എഴുതിയിരിക്കുന്നത്. ചിത്രത്തോടൊപ്പം 9605636794 എന്ന നമ്പറും നല്‍കിയിട്ടുണ്ട്. ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളുമാണ് ലഭിക്കുന്നത്. കമന്റുകള്‍ക്ക് ഗോപീ സുന്ദര്‍ മറുപടി നല്‍കുന്നുമുണ്ട്.

നാഷണല്‍ അവാര്‍ഡ് ജേതാവായ ഗോപി സുന്ദര്‍ ഇരുപതില്‍പ്പരം മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുകെയും, പ്രമുഖരായ നിരവധി സംഗീത സംവിധായകര്‍ക്ക് വേണ്ടി പ്രോഗ്രമറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫ്‌ലാഷ്, സാഗര്‍ ഏലിയാസ് ജാക്കി, കാസനോവ, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഗോപി സുന്ദര്‍ സംഗീത സംവിധാനം നല്‍കിയ ചില ശ്രദ്ധേയമായ സിനിമകളാണ്. അന്‍വര്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2014 ലെ ദേശിയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











