»   » എന്റെ അമ്മയാണെ അച്ഛനാണെ സത്യം പുലിമുരുകന്റെ പാട്ട് കോപ്പിയടിച്ചതല്ല; ഗോപി സുന്ദര്‍ ആണയിട്ടു പറയുന്നു

എന്റെ അമ്മയാണെ അച്ഛനാണെ സത്യം പുലിമുരുകന്റെ പാട്ട് കോപ്പിയടിച്ചതല്ല; ഗോപി സുന്ദര്‍ ആണയിട്ടു പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ടോമിച്ച മുളുകുപാടം നിര്‍മിച്ച ചിത്രത്തിന്റെ കലക്ഷനും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്ന തിരക്കിലാണ്.

തോപ്പില്‍ ജോപ്പന്‍ ആയിരിക്കുമോ മമ്മൂട്ടിയുടെ കരിയറില്‍ ഇനി ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ്?


ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. ചിത്രത്തിലെ തീം സോങ് കോപ്പിയടിച്ചതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു ആരോപണമുണ്ട്. ഇതിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സംഗീത സംവിധായകന്‍


ഗോപി സുന്ദര്‍ പറയുന്നു

ഏത് പാട്ടിറങ്ങുമ്പോഴും ഇത്തരത്തിലുള്ള ആരോപണം പതിവാണെന്ന് ഗോപി സുന്ദര്‍ പറയുന്നു. കോപ്പിയടിച്ച പാട്ടാണെങ്കില്‍ അത് തുറന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ട്. അത് പോലെ കോപ്പി അടിച്ചതല്ല എങ്കിലും. ഈ പാട്ട് ഞാന്‍ കോപ്പിടിച്ചതല്ല.


വീഡിയോ കാണാം

ഫേസ്ബുക്കിലൂടെയാണ് ഗോപി സുന്ദര്‍ വിഷയത്തോട് പ്രതികരിച്ചത്. അച്ഛനെയും അമ്മയെയും പിടിച്ച് സത്യമിട്ടുകൊണ്ട് ഗോപി സുന്ദര്‍ പറയുന്നു പുലിമുരുകന്റെ തീം സോങ് ഞാന്‍ കോപ്പിയടിച്ചതല്ല


ഇതാണ് പാട്ട്

ഇതാണ് പുലിമുരുകനിലെ തീം സോങ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയ്‌ക്കൊപ്പമാണ് തീം സോങ് റിലീസ് ചെയ്തത്.


ഇതാണോ ഒറിജിനല്‍?

ഗജരാജമുഖീ എന്ന ഫ്യൂഷന്‍ പാട്ടിനോട് പുലിമുരുകന്റെ തീം സോങിന് സാമ്യമുണ്ട് എന്നാണ് വിമര്‍ശകരുടെ വാദം. ആ പാട്ടൊന്ന് കേട്ടു നോക്കൂ.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Gopi Sunder Reacts To Pulimurugan Song Controversy!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam