»   » ദിലീപിന്റെ ഓരോ വാക്കിനും കൈയടി, കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ സംഗീത സംവിധായകനില്ല!

ദിലീപിന്റെ ഓരോ വാക്കിനും കൈയടി, കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ സംഗീത സംവിധായകനില്ല!

Written By:
Subscribe to Filmibeat Malayalam
ഓഡിയോ ലോഞിന്റെ വിഡിയോയിൽ ദിലീപിന് കയ്യടി, സംഗീത സംവിധായകനില്ല | filmibeat Malayalam

വിഷു റിലീസിനൊരുങ്ങുന്ന സിനിമകളില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്ന സിനിമയാണ് കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപാണ് നായകനാവുന്നത്. മാത്രമല്ല ദിലീപ് മൂന്ന് വ്യത്യസത വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും കമ്മാരസംഭവത്തിനുണ്ട്.

സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. പരിപാടിയില്‍ ദിലീപ് സംസാരിച്ച കാര്യങ്ങളെല്ലാം വലിയ വാര്‍ത്തയായിരുന്നു. സിനിമയ്ക്ക് സംഗീതം പകരുന്നത് സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ്. ഓഡിയോ ലോഞ്ചില്‍ പ്രധാനി സംഗീത സംവിധായകന്‍ ആണെങ്കിലും വീഡിയോ പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം മാത്രമില്ല.. ഇക്കാര്യം ഗോപി സുന്ദര്‍ തന്നെയാണ് തുറന്ന് പറഞ്ഞത്.

ഗോപി സുന്ദറിനെ ഒഴിവാക്കി

ദിലീപിന്റെ കമ്മാരസംഭവം ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. നിവിന്‍ പോളി, ദിലീപ് തുടങ്ങി സിനിമയിലെ താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം വലിയ ആഘോഷത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ചടങ്ങുകളുടെ വീഡിയോ യൂട്യൂബില്‍ ഇട്ടപ്പോഴായിരുന്നു സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പ്രസംഗം മാത്രം ഇല്ലാതെയായി പോയത്. പ്രമോഷന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നവരാണ് യൂട്യൂബിലൂടെ വീഡിയോ പുറത്ത് വിട്ടത്. താന്‍ മാത്രം ഇല്ലാത്ത കാര്യം ഗോപി സുന്ദര്‍ തന്നെയാണ് ഒരു തമാശയാക്കി ഫേസ്ബുക്കിലൂടെ പറഞ്ഞത്.ഗോപി സുന്ദര്‍ പറഞ്ഞത്..

കമ്മാരസംഭവം ഓഡിയോ ലോഞ്ചില്‍ മൂസ്യിക് ഡയറക്ടറിന്റെ സ്പീച്ച് ആരും യൂട്യൂബില്‍ ഇട്ടിട്ടില്ല. അതിനാല്‍ ആരുടെയെങ്കിലും കൈയില്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ച് തരൂ.. ഓഡിയോ ലോഞ്ചിന്റെ യൂട്യൂബ് വീഡിയോയില്‍ നിന്നും സംഗീത സംവിധായകനെ ഒഴിവാക്കിയ പ്രമോഷന്‍ ടീമിന് നന്ദി എന്നുമായിരുന്നു ഫേസ്ബുക്കിലൂടെ ഗോപി സുന്ദര്‍ പറഞ്ഞിരുന്നത്. തന്നെ മാത്രം ഒഴിവാക്കിയ കാര്യം അദ്ദേഹം തന്നെ തുറന്ന് പറഞ്ഞതോടെ സംഭവം ശ്രദ്ധിക്കപ്പെട്ടു. തൊട്ട് പിന്നാലെ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന് പറഞ്ഞ് കൊണ്ടുള്ള ഗോപിയുടെ പോസ്റ്റും വന്നിരിക്കുകയാണ്.


പരാതി തീര്‍ന്നു..

ഹാവൂ.. എന്റെ പരാതി തീര്‍ന്നു. കരയുന്ന കുട്ടിക്കേ പാലുള്ളു. ഇപ്പോല്‍ സന്തോഷമുണ്ടെന്നും എന്റെ വികാരങ്ങളെ മാനിച്ചവര്‍ക്ക് നന്ദിയുണ്ട്.. ഇതിന്റെ പേരില്‍ ആരെയും കുറ്റം പറയാനില്ലെന്നും ജയ് കമ്മാരസംഭവം എന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ അത് പ്രമോഷന്‍ ടീമിന്റെ തെറ്റല്ലല്ലെന്നും സത്യവസ്ഥ എന്താണെന്ന് തനിക്ക് മനസിലായി എന്നും പറഞ്ഞ് മറ്റൊരു പോസ്റ്റ് കൂടി ഗോപി സുന്ദര്‍ ഇട്ടിയിരിക്കുകയാണ്. അതൊരു ടെക്‌നിക്കല്‍ എറര്‍ ആയിരുന്നു. പ്രമോഷന്‍ ടീമിനോട് മാപ്പ് ചോദിക്കുന്നതായും ഇനി ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിനും വരാതിരിക്കട്ടെ എന്നും ഗോപി സുന്ദര്‍ പറയുന്നു. ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ നിന്ന് സ്‌നേഹിച്ച എന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും നന്ദി...കമ്മാരസംഭവം വരുന്നു...

രാമലീലയുടെ വിജയത്തിന് ശേഷം ദിലീപ് നായകനാവുന്ന സിനിമയാണ് കമ്മാരസംഭവം. പുറത്തിറങ്ങിയ സിനിമയിലെ ഓരോ ഫോട്ടോസും പേരക്ഷകരില്‍ വലിയ പ്രതീക്ഷകളാണ് ഉണര്‍ത്തിയിരുന്നത്. നടന്‍ മുരളി ഗോപിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മുരളി അഭിനയിക്കുന്നുമുണ്ട്. ഒപ്പം സിദ്ധാര്‍ത്ഥ് മേനോന്‍, നമിത പ്രമോദ്, ശ്വേത മേനോന്‍, ബേബി സിംഹ, മണിക്കുട്ടന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, വിനയ് ഫോര്‍ട്ട്, സുധീര്‍ കരമന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.


ഇത് താരറാണിമാര്‍ തമ്മിലുള്ള മത്സരം! അനുഷ്‌കയെ പിന്തള്ളി സാമന്ത തന്നെ ആ റെക്കോര്‍ഡ് സ്വന്തമാക്കി!


ഇര്‍ഫാന്‍ ഖാന് വേണ്ടി ബോളിവുഡ് കിംഗ് ഖാന്മാര്‍ ഒന്നിച്ചിറങ്ങി! ബോളിവുഡ് ചരിത്രത്തിലെ ആദ്യത്തെ സംഭവം!

English summary
Gopi Sunder's facebook post about Kammarasambhavam audio launch

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X