അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഗോപി സുന്ദറിനെ ചൊറിഞ്ഞയാള്‍ക്ക് ലഭിച്ച മറുപടി! കിടുക്കി
വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതഞ്ജരിലൊരാളാണ് ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. ചൊറിയാന്‍ വരുന്നയാള്‍ക്ക് ഗംഭീര മറുപടി നല്‍കി അദ്ദേഹം തന്നെ രംഗത്തെത്താറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുമുണ്ട്. ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയായാണ് ഒരാള്‍ ചോദ്യങ്ങളുമായെത്തിയത്.
ഒരു ജീവിതം എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് കമന്റുകളുമായി ആളുകളെത്തിയത്. എവിടെയാണ് നിങ്ങളുടെ എക്‌സ് എന്നായിരുന്നു ചോദ്യം. അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലല്ലോ, അതേക്കുറിച്ച് ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടാണ് കിടിലന്‍ മറുപടി നല്‍കിയത്. ഗോപി സുന്ദറിന്റെ പോസ്റ്റ് മാത്രമല്ല അദ്ദേഹത്തിന്റെ മറുപടിയും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗോപി സുന്ദറിന്‍രെ പ്രണയിനി
ഗായികയായ അഭയഹിരണ്‍മയിയും ഗോപിസുന്ദറും പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയായിരുന്നു പരസ്യമായത്. പ്രണയദിനത്തില്‍ അഭയയാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. പൊതുവേദികളില്‍ നിരവധി തവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ലെന്നും നിയമപരമായി വിവാഹിതനായ ആ വ്യക്തിയും താനും ഒരുമിച്ച് കഴിയുകയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

വിമര്‍ശകര്‍ രംഗത്തെത്തി
അഭയയുടെ പോസ്റ്റ് വന്നതിന് പിന്നാലെ തന്നെ വിമര്‍ശകരും രംഗത്തെത്തിയിരുന്നു. ആദ്യഭാര്യയായിരുന്ന പ്രിയയും അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 9 വര്‍ഷമായി എന്ന തലക്കെട്ടുമായാണ് അന്ന് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന്‍രെ സ്‌ക്രീന്‍ ഷോട്ട് സഹിതമായാണ് അന്ന് പ്രിയ പ്രതികരിച്ചത്. ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വളച്ചൊടിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമായെന്നും ഇത് സത്യമാണോയെന്നറിയില്ലെന്നുമായിരുന്നു അവരുടെ കമന്റ്.

എക്‌സ് എവിടെ
അഭയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് കീഴിലായാണ് ഒരാള്‍ എക്‌സ് എവിടെ എന്ന് ചോദ്യവുമായെത്തിയത്. ചോദ്യം ശ്രദ്ധയില്‍പ്പെട്ട ഗോപി സുന്ദറും മറുപടിയുമായി എത്തുകയായിരുന്നു. ഇത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേക്കുറിച്ച് ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂവെന്നുമായിരുന്നു ഗോപി സുന്ദര്‍ നല്‍കിയ മറുപടി. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴിലായിരുന്നു കമന്റ് പ്രത്യക്ഷപ്പെട്ടത്.

നേരത്തെയും വിമര്‍ശനം
കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ശേഷം നേരത്തെയും ഗോപി സുന്ദറിനോട് വിവാഹത്തെക്കുറിച്ച് ചിലര്‍ ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടോയെന്നായിരുന്നു ഒരാളുട സംശയം. ഇതിന് കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. പ്രിയ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റും പലരും കുത്തിപ്പൊക്കിയിട്ടുണ്ട്. വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിന് കീഴിലുള്ള കമന്റുകളും വ്യത്യസ്ത തരത്തിലുള്ളതാണ്. ഇതിനിടയിലാണ് ഗോപി തന്നെ കൃത്യമായ മറുപടിയും കൊടുത്തത്. താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും മക്കളുമുണ്ട്. അവര്‍ക്കില്ലാത്ത ആകാംക്ഷ താങ്കള്‍ക്കും ആവശ്യമില്ലെന്നും മോന്‍ പോയി ബിരിയാണി കഴിച്ച് കിടന്നോയെന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അനാവശ്യമായി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് കാണാം
ഗോപി സുന്ദറിന്‍രെ പോസ്റ്റ് കാണാം.


Click it and Unblock the Notifications