ഇത് ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം!! അഭയയ്ക്കും ശ്യാമിനുമൊപ്പം ഗോപി സുന്ദര്‍...

12 ഓളം ചിത്രങ്ങളിൽ പാടിയിട്ടുമുണ്ട്.

മലയാളികളും തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. 2006 ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രമായ നോട്ട്ബുക്കിൽ നിന്നാണ് ഗോപി തന്റെ സിനിമ ജീവിതം ആരംഭിച്ചത്. പിന്നീട് മലയാളത്തിവും തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങൾ ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. സംഗീതസംവിധായകൻ എന്നതിലുപരി പിന്നണി ഗായകൻ കൂടിയാണിദ്ദേഹം.

gopi sundar

മോഹൻലാൽ ചിത്രമായ സാഗർ ഏലിയാസ് ജാക്കിയിലെ തീം സോങ് ആലപിച്ചു കൊണ്ടാണ് ഇദ്ദേഹം പിന്നണി ഗായിക രംഗത്ത് എത്തുന്നത്. 12 ഓളം ചിത്രങ്ങളിൽ പാടിയിട്ടുമുണ്ട്. പരസ്യത്തിൽ നിന്നാണ് ഗോപി സുന്ദർ തന്റെ കരിയർ ആരംഭിച്ചത്. ഇപ്പോഴിത തന്റെ ജീവിതം മാറ്റിമറിച്ച വ്യക്തിയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ സംഗീത ജീവിതത്തിലേയ്ക്ക് തന്നെ നയിച്ച വ്യക്തിയെ തുറന്നു കാട്ടുന്നത്.

  ജീവിതത്തിലെ അവിസ്മരണീയമായ ദിനം

ജീവിതത്തിലെ അവിസ്മരണീയമായ ദിനം

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജീവിത സ്വാധീനിച്ച വ്യക്തിയെ കുറിച്ച് ഗോപി സുന്ദർ വെളിപ്പെടുത്തിയത്. സംഗീത സംവിധായകൻ ശ്യം, പിന്നണി ഗായിക അഭയ ഹിരൺമയ് എന്നിവരുമായുളള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഈ വ്യക്തിയെ കുറിച്ച് ഗോപി തുറന്നു പറഞ്ഞത്. നിങ്ങൾ എന്റെ മുഖത്തെ അമ്പരപ്പ് ശ്രദ്ധിച്ചോ? നിങ്ങള്‍ എന്റെ മുഖത്തേക്ക് തീര്‍ച്ചയായും നോക്കണം.കാരണം എന്നെ ഏറെ സ്വാധീനിച്ച, വേട്ടയാടിയ, ആശ്ചര്യപ്പെടുത്തിയ മനുഷ്യനാണ് ഇവിടെ ഇരിക്കുന്നത്. ജീവിതത്തില്‍ ഓര്‍ത്തുവയ്‌ക്കേണ്ട അവിസ്മരണീയമായ ഒരു ദിനമാണ്- ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.

മഹാനായ ശ്യം സാർ

മഹാനായ ശ്യം സാർ

എന്റെ ചെറുപ്പത്തിൽ ന്യൂഡൽഹി എന്ന ചിത്രം 97 തവണ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ, അതിലെ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെടാത്ത ഈണങ്ങൾ ഞാൻ അന്നും ഇന്നും മൂളി നടന്നിട്ടുണ്ടെങ്കിൽ, ഈ മനുഷ്യമാണ് പശ്ചാത്തല സംഗീതം എങ്ങനെ നൽകണമെന്ന് പഠിപ്പിച്ചത്. മഹാനായ ശ്യം സാറിനോടൊപ്പം എന്ന് പറഞ്ഞ് അദ്ദേഹവുമായുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഗോപി സുന്ദർ ഫേസ്ബുക്ക് പോസ്റ്റ് അവസാനി

   അഭയക്കൊപ്പം

അഭയക്കൊപ്പം

ഗോപി സുന്ദർ പങ്കുവെച്ച ചിത്രത്തിൽ ശ്യാമിനോടൊപ്പം പിന്നണി ഗായിക അഭയയുമുണ്ട്. ഇവർ മൂന്ന് പേരും ഒന്നിച്ചുള്ള ചിത്രമായിരുന്നു ഗോപിസുന്ദർ പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പേർ രണ്ടു പേർക്കും അഭിനന്ദവുമായി എത്തുന്നുണ്ട്. എന്നാൽ മറ്റു ചില ഗോപി സുന്ദറിന്റെ ഫാമിലി ലൈഫിനെ കുറിച്ചും പോസ്റ്റിൽ പ്രതിപാതിക്കുന്നു

ട്രോൾ ആക്രമണം

ട്രോൾ ആക്രമണം

സ്ഥിരം ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാകാറുളള ഒരു സെലിബ്രിറ്റിയാണ് ഗോപി സുന്ദർ.പാട്ടുകൾ കോപ്പിയടിക്കുന്നു എന്ന് ആരോപിച്ച് കോപ്പിയടി സുന്ദറെന്നും മറ്റും നിരവധി പേരുകളിലൂടെ ഇദ്ദേഹത്തിനെതിരെ ട്രോളാക്രമണം ഉണ്ടാകാറുണ്ട്. ഗോപി സുന്ദർ- അഭയ ബന്ധത്തേയും പ്രേക്ഷകർക്ക് അത്ര പിടിച്ചിരുന്നില്ല. ഇതിന്റെ പേരിലും ഇദ്ദേഹം നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതിനു മുൻപ് അഭയയുമായുളള ചിത്രം ഗോപിസുന്ദർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അന്നെക്കെ വിമർശനങ്ങളുടെ പെരുമാഴയാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നത്. കഴിഞ്ഞ കുറച്ചു നളുകൾക്ക് മുൻപ് 9 years of togetherness എന്ന് അടിക്കുറിപ്പോടെ അഭയയുമായുളള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അന്ന് ഗോപി സുന്ദറിന്റെ ഭാര്യായാണെന്ന് തെറ്റിധരിച്ച് നിരവധി പേർ ആശംസ അറിയിച്ചിരുന്നു. എന്നാൽ ഇവരുടെ ചിത്രത്തിനെതിരെ ഭാര്യ രംഗത്തെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X