പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ഗോപി സുന്ദറും അഭയ ഹിരൺമയും!! ഞങ്ങളുടെ കുടുംബത്തിലെ പുതിയ കുഞ്ഞ്
കുടുംബത്തിലേയ്ക്ക് പുതിയ അതിഥി വന്നതിന്റെ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറും കാമുകി അഭയയും. ബിഎംഡബ്ല്യൂ സീരിസിലെ ഏറ്റവും വലിയ എസ്യുവിയായ എക്സ് 7 നാണ് സ്വന്തമാക്കിയിരിക്കിന്നത് . ഇന്ത്യയിൽ ആദ്യമായി എക്സ് 7 സീരിസിലെ കാർ സ്വന്തമാക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. കൊച്ചിയിലെ ബിഎംഡബ്ല്യൂ ഡീലർഷിപ്പിൽ നിന്നാണ് കാർ സ്വന്തമാക്കിയിരിക്കുന്നത്.

ജീവിതത്തിലെ പുതിയ സന്തോഷം ഗോപി സുന്ദർ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.."നന്ദി. നിന്റെ ആദരം എത്ര വലുതാണെന്ന് ഒറ്റ വാക്കിൽ പറയുകയാണ്. നിന്റെ സ്നേഹവും, പിന്തുണയുമാണ് എന്റെ സന്തോഷം. ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ്," പുത്തൻ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ഗോപി സുന്ദർ കുറിച്ചു.
അടുത്തിടെ പുതിയ മ്യൂസിക് ബാൻഡ് രൂപീകരിച്ചിരുന്നു ഗോപി സുന്ദർ. ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ എന്നാണ് മ്യൂസിക്കൽ ബാൻഡിന്റെ പേര്.തന്റെ സംഗീതം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗോപി സുന്ദർ ഒൻസമ്പിൾ രൂപപ്പെടുത്തിയിരിക്കുന്നത്. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ.


Click it and Unblock the Notifications











