വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം

മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ സംഗീതഞ്ജനാണ് ഗോപി സുന്ദര്‍. കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി ഹിറ്റ് പാട്ടുകള്‍ക്ക് സംഗീതമൊരുക്കി ശ്രദ്ധേയനാവാന്‍ ഗോപിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ പല പാട്ടുകളും കോപ്പിയടിച്ച് ഉണ്ടാക്കുന്നതാണെന്ന ആരോപണം പല കാലത്തും താരത്തിന് കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. അതെല്ലാം മറികടന്ന് തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ് താരമിപ്പോള്‍.

എന്നാല്‍ സംഗീതത്തിനുമപ്പുറം ഗോപി സുന്ദറിന്റെ വ്യക്തി ജീവിതമാണ് ഇപ്പോള്‍ തലക്കെട്ടുകളായി നിറയുന്നത്. വിവാഹം കഴിക്കാതെ ലിവിംഗ് റിലേഷനുകളുമായി ജീവിക്കുന്ന ഗോപിയുടെ ചില റിലേഷന്‍ഷിപ്പുകളെ ചുറ്റിപ്പറ്റി പലതരം വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയിയലൂടെ താരം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

gopi-sunder

നേരത്തെ വിവാഹിതനായ ഗോപി സുന്ദര്‍ അത് നിലനില്‍ക്കെ പതിനാല് വര്‍ഷത്തോളം ഗായിക അഭയ ഹിരണ്‍മയിയുടെ കൂടെ ജീവിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് ആ ബന്ധം അവസാനിപ്പിച്ച് ഗായിക അമൃത സുരേഷിനൊപ്പമായി. ഇരുവരും പ്രണയത്തിലായതിനെ പറ്റി നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെ വിമര്‍ശനങ്ങളും ലഭിച്ചു. അധികം വൈകാതെ രണ്ടാളും വേര്‍പിരിയുകയും ചെയ്തു.

അമൃതയുമായി പിരിഞ്ഞതിന് ശേഷമാണ് ഗോപിയ്‌ക്കെതിരെ ഗുരുതരമായ സൈബര്‍ ആക്രമണം ഉണ്ടാവുന്നത്. പിന്നീട് ഇന്‍സ്റ്റാഗ്രാം പേജിലൂടെ അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മോശമായിട്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. യുവഗായികമാരുടെ കൂടെയുള്ള ചിത്രങ്ങളൊക്കെ ഇത്തരത്തില്‍ മോശമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഗോപി വീണ്ടും പുതിയ ബന്ധത്തില്‍ പ്രവേശിച്ചു എന്ന തരത്തിലായിരുന്നു ഈ കഥകള്‍.

gopi-sunder

അതേ സമയം ഇപ്പോള്‍ വീണ്ടും ഗോപി സുന്ദറിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്. സുഹൃത്തിനൊപ്പം വൃന്ദാവനം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. ഗായിക അദ്വൈത പത്മകുമാറിനൊപ്പം മഥുര വൃന്ദാവനം കാണാന്‍ പോയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അദ്വൈത പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഗോപിയെ ടാഗ് ചെയ്തിട്ടുണ്ട്.

ഭക്തിസാന്ദ്രമായ പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രങ്ങളാണെങ്കിലും ഇതിന് താഴെ സ്ഥിരം കമന്റുകളാണ് വരുന്നത്. വളരെ പെട്ടെന്ന് ഗോപിയുടെ അടുത്ത റിലേഷനാണോ ഇതെന്ന് ചോദിക്കുന്നവരുണ്ട്. മാത്രമല്ല കൂടെയിരിക്കുന്ന പെണ്‍കുട്ടി ആരാണെന്ന് അറിയാനുള്ള അന്വേഷവും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഗോപി പുറംലോകത്തിന് പരിചയപ്പെടുത്തിയ ഗായികമാരില്‍ ഒരാളാണ് അദ്വൈത.

2020ല്‍ റിലീസ് ചെയ്ത 'കരവീരകണ്‍ഗള്‍' എന്ന ആല്‍ബത്തില്‍ പാടിയ പെണ്‍കുട്ടിയായിരുന്നു അദ്വൈത. ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ടാത്തെ ആല്‍ബമായിരുന്നു ഇത്. ബി.കെ. ഹരിനാരായണന്‍ രചിച്ച ഈ പ്രൊജക്ടില്‍ അദ്വൈതയും പങ്കാളിയായിരുന്നു. അങ്ങനെ ഇരുവരും ഒരുമിച്ചുള്ള സൗഹൃദമാവാം പുതിയ യാത്രയിലേക്ക് നയിച്ചതെന്നാണ് സൂചന.

More from Filmibeat

Read more about: gopi sunder
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X