ഗോപികയുടെ രണ്ടാമത്തെ കുട്ടിയെ കാണണ്ടേ, നോക്കൂ
വിവാഹം കഴിഞ്ഞ് സിനിമയോട് ടാറ്റ പറയുന്ന നടിമാരില്‍ നിന്ന് അല്പം വ്യത്യസ്തയാണ് ഗോപിക. വിവാഹ ശേഷം ഒരു സിനിമയില്‍ അഭിനയിച്ചു, ദിലീപ് നായകനായ 'സ്വന്തം ലേഖകന്‍ (സ്വ.ലെ)'. അതിന് ശേഷം മകളുണ്ടായി, മകള്‍ക്ക് നാല് വയസ്സായപ്പോള്‍ വീണ്ടും വന്നും. ജയറാം നായകനായ 'ഭാര്യ അത്ര പോര' എന്ന ചിത്രത്തിലൂടെ. രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗോപിക എന്ന നടിയെ മലയാളികള്‍ സ്വീകരിച്ചു.
പിന്നീട് വീണ്ടും കുടുംബത്തിലേക്ക് മടങ്ങിയ ഗോപിക ഇപ്പോള്‍ രണ്ടാമതൊരു കുട്ടിയ്ക്ക് കൂടെ ജന്മം നല്‍കിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ ഗോപിക കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചതോടെയാണ് വാര്‍ത്ത ആരാധകര്‍ അറിയുന്നത്. രണ്ടമാത്തെത് ആണ്‍കുട്ടിയാണ്. എയ്ദന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആമി എന്നാണ് മൂത്ത മകളുടെ പേര്.

2008 ജൂലൈയിലാണ് ഗോപികയും അയര്‍ലണ്ടില്‍ ഡോക്ടറായി ജോലി ചെയ്യുന്ന അജിലേഷും വിവാഹിതരായത്. വിവാഹനന്തരം അയര്‍ലണ്ടിലേക്ക് പറന്ന ഗോപിക ഇടയ്ക്ക് നാട്ടില്‍ തിരിച്ചെത്തിയാണ് സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് ഗോപിക പറഞ്ഞിരുന്നു. ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല പിന്തുണ നല്‍കുന്നുണ്ട്. അങ്ങനെയാണ് ഭാര്യ അത്ര പോര എന്ന ചിത്രത്തിലും എത്തിയത്.
'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിലൂടെയാണ് ഗോപിക അഭിനയരംഗത്തെത്തിയത്. പിന്നീട് ചാന്ത്‌പൊട്ട്, കീര്‍ത്തി ചക്ര, മായാവി, അലി ഭായ്, അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഗോപിക തമിഴിലും കന്നടയിലും തെലുങ്കിലും തന്റെ സാമിപ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











