ഗോപികയ്ക്ക് അപൂര്‍വഭാഗ്യം
മലയാളത്തിലെ മുന്‍നിര നടിമാരേക്കാള്‍ അന്യഭാഷ നടിമാരെ നായികമാരാക്കാനാണ് മമ്മൂട്ടി പൊതുവെ താത്പര്യപ്പെടാറ്. കാവ്യാ മാധവനോ നവ്യാ നായരോ ഭാവനയോ ഇതുവരെ മമ്മൂട്ടിയുടെ നായികയായിട്ടില്ല.
ഒരേ കടലില്‍ മീരാ ജാസ്മിന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചെങ്കിലും ഓഫ് ബീറ്റ് ചിത്രമായ ഒരേ കടലിലെ താരനിര്‍ണയം പൂര്‍ണമായും സംവിധായകന്‍ ശ്യാമപ്രസാദിന്റേതായിരുന്നു. മറ്റൊരു ഓഫ് ബീറ്റ് ചിത്രമായ ഷാജി എന്‍.കരുണിന്റെ കുട്ടിസ്രാങ്കില്‍ മമ്മൂട്ടിയുടെ നായികയായി മീരാ ജാസ്മിന്‍ അഭിനയിക്കുമ്പോഴും നായികയെ തീരുമാനിക്കുന്നതില്‍ മമ്മൂട്ടിക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ല. അതേ സമയം വാണിജ്യ സിനിമയിലെ ഓരോ പ്രൊജക്ടിലും നായികമാരെ തീരുമാനിക്കുന്നതില്‍ സൂപ്പര്‍താരങ്ങള്‍ക്ക് പ്രത്യേക പങ്കുണ്ട്.
ഇരുപതിന്റെ പടിവാതിലില്‍ നില്‍ക്കുന്ന മുന്‍നിര നടിമാരെ നായികയാക്കാന്‍ മടിച്ചാണ് മമ്മൂട്ടി അന്യഭാഷകളില്‍ നിന്ന് നായികമാരെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. മലയാളത്തിലെ മുന്‍നിര നടിമാരില്‍ കാവ്യാ മാധവനോ നവ്യാ നായര്‍ക്കോ ഭാവനയ്ക്കോ മമ്മൂട്ടിയുടെ നായികയാവാന്‍ അവസരം ലഭിക്കാത്തതും അതുകൊണ്ടുതന്നെ.
എന്നാല്‍ ഗോപികയുടെ കാര്യത്തിലാവുമ്പോള്‍ പ്രായമൊന്നും മമ്മൂട്ടിക്ക് ഒരു പ്രശ്നമല്ല. കാവ്യക്കും നവ്യക്കും ഭാവനയ്ക്കും ശേഷം സിനിമയിലെത്തിയ ഗോപിക ഇപ്പോള്‍ മമ്മൂട്ടിയുടെ ഇഷ്ടനായികയാണ്.
പോത്തന്‍വാവയിലാണ് ഗോപിക ആദ്യമായി മമ്മൂട്ടിയുടെ നായികയാവുന്നത്. അതിനു ശേഷം മായാവിയിലും ഗോപികയെ മമ്മൂട്ടി തന്റെ നായികയാക്കി. പോത്തന്‍വാവ ശരാശരി വിജയം നേടി. മായാവി സൂപ്പര്‍ഹിറ്റായി. ഇപ്പോള്‍ മമ്മൂട്ടിയുടെ നായികയാവാന്‍ മൂന്നാമത്തെ അവസരമാണ് ഗോപികക്കു ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന അണ്ണന്‍ തമ്പിയില്‍ മമ്മൂട്ടിയുടെ നായികമാരിലൊരാള്‍ ഗോപികയാണ്.
മലയാളത്തിലെ മറ്റ് മുന്‍നിര നടിമാര്‍ക്കൊന്നും ലഭിക്കാത്ത അപൂര്‍വ ഭാഗ്യമാണ് ഗോപികക്കു ലഭിച്ചിരിക്കുന്നത്. അണ്ണന്‍തമ്പിയുടെ താരനിര്‍ണയത്തിന്റെ അവസാന ഘട്ടത്തിലാണ് ഗോപികയെ നായികയാക്കാന്‍ തീരുമാനിച്ചത്.


Click it and Unblock the Notifications