ഗോപിക മീരയെ പോലല്ല
നോവല്‍ എന്ന ചിത്രത്തില്‍ നായികയാവാന്‍ സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആദ്യം ക്ഷണിച്ചത് മീരാ ജാസ്മിനെയാണ്. നായകന്‍ ജയറാമാണെന്ന് കേട്ടതോടെ ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ മീര ആ ഓഫര്‍ നിരസിച്ചു.
തുടര്‍ച്ചയായ പരാജയങ്ങളുമായി ജയറാമിന്റെ കരിയര്‍ മുങ്ങിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ നായികയാവാന്‍ മീരാ ജാസ്മിനെ പോലുള്ള നടിമാര്‍ തയ്യാറല്ല. എന്നാല്‍ മീരയെ പോലെ അന്യഭാഷയില്‍ തിരക്കുള്ള ഗോപികക്ക് അത്തരമൊരു മുന്‍വിധിയില്ല.
ജയറാമിന്റെ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ഗോപികയാണ് നായിക. ഫിംഗര്‍പ്രിന്റിനു ശേഷം ഗോപിക വീണ്ടും ജയറാമിന്റെ നായികയാവുന്ന ചിത്രമാണിത്.
അക്കു അക്ബറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫിബ്രവരി 15ന് വെറുതെ ഒരു ഭാര്യയുടെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications