ജയറാം ഒന്നും പഠിക്കുന്നില്ല
വെറുതെ ഒരു ഭാര്യയുടെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.ഗിരീഷ് കുമാറാണ്. ജയറാമിന്റെ അമൃതം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്നീ ചിത്രങ്ങള്‍ക്ക് ഗിരീഷ് കുമാര്‍ തിരക്കഥ രചിച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളും ബോക്സോഫീസ് ദുരന്തങ്ങളായിരുന്നു.
അമൃതവും ആലീസ് ഇന്‍ വണ്ടര്‍ലാന്റും സംവിധാനം ചെയ്തത് സിബി മലയിലാണ്. ഗിരീഷ് കുമാറിന്റെ ഒട്ടും കരുത്തില്ലാത്ത തിരക്കഥക്കു മുകളിലാണ് സിബി അമൃതവും ആലീസ് ഇന്‍ വണ്ടര്‍ലാന്റും പോലുള്ള ദുര്‍ബല സൃഷ്ടികളൊരുക്കിയത്.
ആകര്‍ഷകമായ കഥയോ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മുഹൂര്‍ത്തങ്ങളോ ഈ രണ്ടു ചിത്രങ്ങളിലുമില്ല. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് മുപ്പതു വര്‍ഷം മുമ്പുള്ള മലയാള സിനിമയെ ഓര്‍മിപ്പിക്കുന്ന ചിത്രമാണ്. ലോഹിതദാസ് രചനകളുടെ വികൃത അനുകരണമായിരുന്നു അമൃതം.
രണ്ടു ബോക്സോഫീസ് ദുരന്തങ്ങള്‍ക്ക് രചന നിര്‍വഹിച്ച തിരക്കഥാകൃത്തിന്റെ അടുത്ത ചിത്രത്തിലും അഭിനയിക്കാന്‍ ജയറാം തയ്യാറായിരിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് ജയറാം ഒന്നും പഠിക്കുന്നില്ലെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തം. കരിയര്‍ മുങ്ങിത്താഴുന്നതിന് വേഗം കൂട്ടാന്‍ തീര്‍ച്ചയായും ഇത്തരം സിനിമകള്‍ ജയറാമിന് ഏറെ ഉപകരിക്കും.


Click it and Unblock the Notifications