ശങ്കര്‍ നിര്‍മിയ്‌ക്കുന്ന ചിത്രത്തില്‍ ഗോപിക നായികയാകാനൊരുങ്ങുന്നു
ഗോപികയുടെ സിനിമ കരിയറില്‍ ഇത് അഭ്യൂഹങ്ങളുടെ സമയമാണ്. ഗോപികയുടെ വിവാഹക്കാര്യം കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ഒരു സംസാര വിഷയമായി തീര്‍ന്നു കഴിഞ്ഞു.
ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ഗോപിക വിവാഹിതയാകുമെന്നായിരുന്നു വാര്‍ത്ത. എന്നാലിപ്പോഴിതാ ഗോപിക പുതിയ തമിഴ് ചിത്രത്തില്‍ അഭിനിയക്കാനൊരുങ്ങുന്നു.
ഇന്ത്യന്‍ സ്‌പീല്‍ ബര്‍ഗ് ശങ്കര്‍ നിര്‍മിയ്‌ക്കുന്ന ചിത്രത്തിലാണ് ഗോപിക നായികയാകുക.
ശങ്കറിന്റെ നിര്‍മാണ കമ്പനിയായ എസ് പിക്‌ചേഴ്‌സ് പ്രകാശ് രാജിനെ നായകനാക്കി നിര്‍മിയ്‌ക്കുന്ന ചിത്രത്തിനു ശേഷമായിരിക്കും ഗോപികയുടെ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ആരംഭിയ്‌ക്കുക. വന്‍ മുടക്ക് മുതലുള്ള ചിത്രമായിരിക്കും ഇതെന്നറിയുന്നു.
പ്രകാശ് രാജ് നായകനായെത്തുന്ന ചിത്രം ഹോളിവുഡില്‍ വന്‍ വിജയം കൈവരിച്ച ബ്രൂസ് ഓള്‍മൈറ്റി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരിക്കുമെന്നും വാര്‍ത്തകളുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











