ഗോപിക തട്ടിക്കളഞ്ഞ ഭാഗ്യം
വെറുതെ ഒരു ഭാര്യയെന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് വിരാമമിട്ട ഗോപികയിപ്പോള്‍ യഥാര്‍ഥ ഭാര്യയായി മാറിക്കഴിഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞാല്‍ ഭര്‍ത്താവിനൊപ്പം വിദേശത്ത് പോകാനൊരുങ്ങുന്ന ഈ താരം ഇനി അഭിനയ രംഗത്തേക്കില്ലെന്ന് സത്യം പ്രേക്ഷകരെ കുറച്ചൊന്നുമല്ല വിഷമിപ്പിയ്‌ക്കുന്നത്.
കുറച്ച് കാലമേ അഭിനയിച്ചുള്ളുവെങ്കിലും തമിഴ് മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. തമിഴില്‍ ചേരന്‍ സംവിധാനം ചെയ്‌ത ഓട്ടോഗ്രാഫ് എന്ന ചിത്രമാണ് ഗോപികയെ അവിടെ പ്രശസ്‌തയാക്കിയത്. ചിത്രത്തിലെ അഭിനയം ഗോപികയ്‌ക്ക് പ്രശസ്‌തിയ്‌ക്കു പുറമെ ഒട്ടേറെ പുതിയ അവസരങ്ങളും നേടിക്കൊടുത്തു.
എന്നാല്‍ പിന്നീട് ഒരിയ്‌ക്കലും ഗോപികയ്‌ക്ക് ഓട്ടോഗ്രാഫിലെ പോലൊരു വേഷം അവതരിപ്പിയ്‌ക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. എന്നാല്‍ ഗോപികയുടെ കരിയറില്‍ വന്‍ വഴിത്തിരവാകുന്ന ഒരു വേഷം കൂടി താരത്തെ ഒരിയ്‌ക്കല്‍ തേടിയെത്തിയിരുന്നു.
പ്രശസ്‌ത സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിച്ച 'കാതല്‍' എന്ന ചിത്രത്തിലെ നായികാ വേഷമവതരിപ്പിയ്‌ക്കാനായിരുന്നു ഗോപികയ്‌ക്ക് ക്ഷണം ലഭിച്ചത്.
എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ മൂലം ഗോപികയ്‌ക്ക് ആ അവസരം സ്വീകരിയ്‌ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കാതലിന്റെ സംവിധായകനായ ബാലാജി എന്ന പുതുമുഖ നടിയെ കണ്ടെത്തുകയും ചിത്രത്തിലെ നായികയാക്കുകയും ചെയ്‌തു.
'കാതല്‍' എന്ന ചിത്രം ഇതോടെ സന്ധ്യയെന്ന താരത്തിന്റെ ഉദയം കൂടിയായി മാറി. ചിത്രത്തിലെ അഭിനയത്തിന് സന്ധ്യയ്‌ക്ക് മികച്ച ദക്ഷിണേന്ത്യന്‍ താരത്തിനുള്ള ഫിലം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കരിയറില്‍ തിളക്കമുള്ള ഒരു നക്ഷത്രമായി മാറുമായിരുന്ന ചിത്രം ഉപേക്ഷിച്ചതിലൂടെ ഒരു വന്‍ നഷ്ടമാണ് ഗോപികയ്‌ക്കുണ്ടായത്.
ചിത്രത്തിന്റെ തിരക്കഥ വായിച്ച തനിയ്‌ക്ക് സിനിമയുടെ പ്രധാന്യത്തെക്കുറിച്ചറിയാമായിരുന്നുവെന്നും എന്നാല്‍ നിവൃത്തിയില്ലാതെ ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നും ഗോപിക ഈയിടെ വെളിപ്പെടുത്തി. കരിയറില്‍ ഈയൊരു പിഴവ് മാത്രമേ വരുത്തിയിട്ടുള്ളുവെന്നും താരം പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications