പ്ലാസ്റ്റിക് സര്‍ജറിയുമായി ഗോപിക
ഫിംഗര്‍പ്രിന്റിലാണ് ഗോപിക ആദ്യമായി ജയറാമിന്റെ നായികയാവുന്നത്. മുതിര്‍ന്ന താരങ്ങളുടെ നായികയാവാനുള്ള പക്വത തനിക്കുണ്ടെന്ന് ഗോപിക തെളിയിച്ചതും ഈ ചിത്രത്തിലൂടെയാണ്. പ്ലാസ്റ്റിക് സര്‍ജറിഎന്ന ചിത്രത്തില്‍ വീണ്ടും ജയറാമിന്റെ നായികയാവുകയാണ് ഗോപിക.
മമ്മൂട്ടിയുടെയും ദിലീപിന്റെയും ജയറാമിന്റെയും നായികയായിട്ടുള്ള ഗോപിക മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെയും മമ്മൂട്ടിയുടെയും ഒന്നിലേറെ ചിത്രങ്ങളില്‍ നായികയായ ഗോപികക്ക് ഇപ്പോള്‍ രണ്ടാമതും ജയറാമിന്റെ നായികയാവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
ജയറാമും ജഗതിയും ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് പ്ലാസ്റ്റിക് സര്‍ജറി. ജയറാമിന്റെ പഴയകാല ഹിറ്റുകളെ ഓര്‍മിപ്പിക്കുന്ന കോമഡി മസാലയായിരിക്കും ഈ ചിത്രം. ചെസ്സിനും കങ്കാരുവിനും ശേഷം രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം നിര്‍മിക്കുന്നത് മാര്‍ട്ടിന്‍.


Click it and Unblock the Notifications











