twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോപികയ്‌ക്ക്‌ ഈ വര്‍ഷം തന്നെ വിവാഹം

    By Staff
    |

    മലയാളത്തിലെ മുന്‍നിര നായികയായ ഗോപിക വിവാഹത്തിനായി ഒരുങ്ങുന്നു. ഈ വര്‍ഷം തന്നെ ഗോപികയുടെ വിവാഹമുണ്ടായേക്കാമെന്നാണ് സൂചന. ഒരു അഭിമുഖത്തിലാണ്‌ തന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഈ നടി തുറന്നു പറഞ്ഞത്‌.

    മിക്കവാറും ഓഗസ്‌റ്റ്‌-സെപ്‌റ്റബര്‍ മാസത്തില്‍ തന്നെ എന്റെ വിവാഹമുണ്ടായേക്കാം. മലയാളത്തില്‍ ഞാന്‍ അഭിനയിച്ച അണ്ണന്‍ തമ്പിയും തമിഴിലെ വെള്ളിത്തിരയും വിജയം കൈവരിച്ചിരുന്നു. അഭിനയ ജീവിതത്തില്‍ തിളങ്ങി നില്‌ക്കുമ്പോള്‍ എന്തിന്‌ വിവാഹത്തിന്‌ മുതിരുന്നുവെന്ന്‌ എന്നോട്‌ പലരും ചോദിച്ചു.

    എന്നാല്‍ കരിയറില്‍ ഏറ്റവും തിളങ്ങി നില്‌ക്കുന്ന സമയത്തു തന്നെ വിരമിയ്‌ക്കാന്‍ തന്നെയാണ്‌ തന്റെ ഉദ്ദേശം. ഇക്കാര്യത്തില്‍ ക്രിക്കറ്റ്‌ താരമായ ഗവാസ്‌ക്കറാണ്‌ തന്റെ മാതൃകയെന്നും ഈ ഗോപിക പറയുന്നു. ഗവാസ്‌ക്കര്‍ ഒരു സെഞ്ച്വറിയോടെയാണ്‌ തന്റെ തിളങ്ങുന്ന കരിയര്‍ അവസാനിപ്പിച്ചതെന്നും താരം ചൂണ്ടിക്കാട്ടുന്നു.

    മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങി നില്‌ക്കുന്ന ഈ നടി പുതിയ ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിട്ടില്ല.

    2001ല്‍ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക്‌ കടന്നു വന്ന ഗോപിക തമിഴിലും മലയാളത്തിലുമായി ഒട്ടേരെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്‌ച വെച്ചിട്ടുണ്ട്‌.

    നേരത്തെ അമേരിക്കയിലുള്ള ഒരു ബന്ധുവിനെ വിവാഹം കഴിയ്‌ക്കുവാന്‍ ഗോപിക ഒരുങ്ങുന്നുവെന്ന്‌ ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ പിന്നീട്‌ ഈ വാര്‍ത്ത ഗോപികയുടെ ബന്ധുക്കള്‍ തന്നെ നിഷേധിച്ചു.

    അമ്മ നിര്‍മ്മിയ്‌ക്കുന്ന ട്വന്റി ട്വന്റിയും ജയറാം നായകനാകുന്ന വെറുതെ ഒരു ഭാര്യയുമാണ്‌ ഗോപികയുടെ പുറത്തു വരാനിരിയ്‌ക്കുന്ന ചിത്രങ്ങള്‍.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X