»   » ബാഹുബലിയ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍, കൂടെ ഇളയദളപതിയും ?

ബാഹുബലിയ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍, കൂടെ ഇളയദളപതിയും ?

Posted By: Rohini
Subscribe to Filmibeat Malayalam

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഒത്തിരി ചിത്രങ്ങളില്‍ മഞ്ജു കരാറൊപ്പുവച്ചിതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും കഥകളായി തന്നെയിരുന്നു. വളരെ സെലക്ടീവായ മഞ്ജു, തനിക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്തു ചെയ്തു.

ഇന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരിക്കുന്നു ഇക്കാര്യത്തിനായി, രാജമൗലിയുടെ അടുത്ത ചിത്രം ??

അതുപോലെ ഇപ്പോള്‍, ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായ ബാഹുബലി ചിത്രങ്ങള്‍ ചെയ്ത ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഏതായിരിയ്ക്കും എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍. അതിന്റെ പേരില്‍ പല സിനിമകളും പറഞ്ഞു കേള്‍ക്കുന്നു.

തകര്‍ക്കാന്‍ കഴിയില്ല ആര്‍ക്കും, ബാഹുബലി 2 ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് കേട്ടാല്‍ ഞെട്ടും !!

അഞ്ച് വര്‍ത്തെ രാജമൗലിയുടെ അധ്വാനമാണ് ബാഹുബലിയും ബാഹുബലി ദ കണ്‍ക്ലൂനും. ആ സിനിമ ചെയ്തതിന്റെ ക്ഷീണം മാറുന്നതി മുന്‍പേ രാജമൗലിയുടെ അടുത്ത ചിത്രത്തിന്റെ ചര്‍ച്ചകളും പുരോഗമിയ്ക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഏത് സിനിമ...??

മമ്മൂട്ടി നായകനോ?

ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജമൗലി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ തമിഴില്‍ നിന്ന് ഇളയദളപതി വിജയ് യും മറ്റൊരു കഥാപാത്രമായി എത്തുമത്രെ. ഈ വാര്‍ത്ത രാജമൗലി അറിഞ്ഞോ എന്തോ...

ഗരുഡ എന്ന തെലുങ്ക് ചിത്രം

ബാഹുബലി ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്ത് തന്നെ രാജമൗലി ഗരുഡ എന്ന ചിത്രം ചെയ്യുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ നായകനായി എത്തുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അങ്ങനെ ഒരു സിനിമ മനസ്സിലുണ്ടെന്നും, ഇപ്പോള്‍ പ്ലാനില്ല എന്നുമാണ് രാജമൗലി പറഞ്ഞത്. അതോടെ ആ ഗോസിപ്പ് അവസാനിച്ചു.

മഹാഭാരതം

അടുത്തിടെയാണ് ബാഹുബലി ദ കണ്‍ക്ലൂഷന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നത് മഹാഭാരത കഥയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. മൂന്ന് ഭാഗങ്ങളിലായി ചിത്രമൊരുക്കുമെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന്റെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ച് യാതൊരുവിധ സ്ഥിരീകരണവും വന്നിരുന്നില്ല. രജനീകാന്ത്, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍

പലരും പ്രതീക്ഷിക്കുന്നു

ഇതുവരെ തന്റെ അടുത്ത ചിത്രത്തെ കുറിച്ച് യാതൊരു വിശദീകരണത്തിനും രാജമൗലി തയ്യാറായിട്ടില്ല. ബോളിവുഡിലെയും തെലുങ്കിലെയും തമിഴിലെയും സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ രാജമൗലിയുടെ അടുത്ത ചിത്രത്തിലേക്കുള്ള ക്ഷണം പ്രതീക്ഷിച്ചോ ആഗ്രഹിച്ചോ നില്‍ക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

English summary
Gossips about SS Rajamouli's next project

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam